മെഡിക്കൽ കോളജിൽ ഗർഭ പാത്രം നീക്കം ചെയ്യാനെത്തിയ വടകര സ്വദ്വേഷിയുടെ മരണം ചികിത്സാ പിഴവെന്ന് പരാതി
കോഴിക്കോട്: മെഡിക്കൽ കോളജിൽ ഗർഭ പാത്രം നീക്കം ചെയ്യാനെത്തിയ വടകര സ്വദ്വേഷിയുടെ മരണം ചികിത്സാ പിഴവെന്ന് പരാത
വടകര സ്വദേശി പി. തങ്കമണി ആണ് മരിച്ചത്. ചികിത്സപിഴവിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തു.
ഈ മാസം അഞ്ചിനാണ് ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8നായിരുന്നു സർജറി, 9ന് വാർഡിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 10ന് രക്തം ഛർദ്ദിക്കുകയായിരുന്നു. തുടർന്ന് 11ന് വീണ്ടും സർജറി നടത്തി. 12ന് മരിക്കുകയായിരുന്നു.
സർജറിക്കിടെ ചെറുകുടലിൽ ചെറിയ മുറിവ് സംഭവിച്ചതായി ഡോക്ടർമാർ തന്നെ സമ്മതിച്ചിരുന്നു. ഇതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല

