പ്ലൈവുഡ് കമ്പനിയിലെ ആള്‍ക്കൂട്ടക്കൊല: ആന്തരികാവയവങ്ങളിലെ ക്ഷതവും അസ്ഥികൾ ഒടിഞ്ഞതും മരണകാരണം, പ്രതികൾ റിമാൻഡിൽ

പെരുമ്പാ​വൂ​ര്‍: പ്ലൈവുഡ് കമ്പനിയിൽ വെച്ച് അസം സ്വദേശിയായ നൂറുൽ ഹുസൈനെ (26) ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകം. അസം സ്വദേശികളായ അലാവുദ്ദീൻ (32), ജാക്കിർ ഹുസൈൻ (42), ഹബീബുദ്ദീൻ (32), മുസമ്മിൽ ഹഖ് (27), ഹച്ചെൻ അലി (37), മിനാറുൽ (32) എന്നിവരെയാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച റിമാൻഡ് ചെയ്തത്.

പ്ര​തി​ക​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ല്‍ വ​ഞ്ചി​നാ​ട്ടെ എ.​എം. വി​നീ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ​യാ​ണ് നൂ​റു​ല്‍ ഹു​സൈ​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍ച്ച ചെ​യ്യു​ന്ന​തി​നി​ടെ പ്ര​തി​ക​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍ന്ന് യു​വാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടി​യാ​ണ് ക​മ്പ​നി വ​ള​പ്പി​ലെ മു​റി​യി​ലും സ​മീ​പ​ത്തും​വെ​ച്ച് മ​ര്‍ദി​ച്ച​ത്. ഉ​രു​ള​ന്‍ ത​ടി ഉ​പ​യോ​ഗി​ച്ചു​ള്ള അ​തി​ക്രൂ​ര മ​ര്‍ദ​ന​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ത​ല​ക്കേ​റ്റ മാ​ര​ക പ​രി​ക്കും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലെ ക്ഷ​ത​വും അ​സ്ഥി​ക​ള്‍ ഒ​ടി​ഞ്ഞ​തും മ​ര​ണ​കാ​ര​ണ​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *