വെട്ടി നിരത്തി ബംഗാൾ ; ബംഗാളില്‍ 27 ലക്ഷത്തി ലേറെ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്ത്.

കൊല്‍ക്കത്ത: ബംഗാളില്‍ 27 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്ത. തിങ്കളാഴ്ച രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നാണ് ഇത്രയേറെ പേര്‍ പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷനെ കാണാന്‍ അനുമതി തേടിയപ്പോള്‍ ആദ്യം മറുപടി ലഭിച്ചില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. വൈകുന്നേരം മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചതോടെ നാളെ രാവിലെ കാണാമെന്ന് മറുപടി ലഭിച്ചുവെന്നും തൃണമൂല്‍ നേതൃത്വം അറിയിച്ചു.

വോട്ടര്‍മാര്‍ കൂട്ടത്തോടെ പുറത്തായതില്‍ സംസ്ഥാനത്ത് കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുര്‍ഷിദാബാദില്‍ നിന്ന് 4.55 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് വെട്ടിയത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് 3.25 ലക്ഷം പേരും മാള്‍ഡയില്‍ നിന്ന് 2.39 ലക്ഷം പേരും സൗത്ത് 24 പര്‍ഗാനാസില്‍ നിന്ന് 2.22 ലക്ഷം പേരും പൂര്‍വ വര്‍ധമാനില്‍ നിന്ന് 2.09 ലക്ഷം പേരും പുറത്തായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *