ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ വിമാനയാത്രയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക ഉന്നതതല ചർച്ചകൾക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തുടക്കം. സമാധാന ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ വിമാനയാത്രയിലെ ഒരു ചിത്രമാണ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും രക്തം പുരണ്ട ബാഗുകളും തനിക്ക് ചുറ്റുമുള്ള വിമാനസീറ്റുകളിൽ നിരത്തി വെച്ചാണ് ഘാലിബാഫ് യാത്ര ചെയ്തത്. ‘ഈ യാത്രയിൽ എന്റെ കൂടെയുള്ളവർ ഇവരാണ്’ എന്ന കുറിപ്പോടെ അദ്ദേഹം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അമേരിക്ക
ഇസ്‌റാ ഈൽ നടത്തിയ അക്രമണത്തിൽ നൂറ്റിയറുപത്തഞ്ചിലധികം പേർ കൊല്ലപ്പെട്ടിരുന്നു.മേഖലയിലുടനീളം അക്രമം തുടരുന്നതിനാൽ, അമേരിക്കയുമായുള്ള വെടിനിർത്തൽ ചർച്ചകൾക്കായി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്.

ഇറാനിയൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും ചർച്ചകളിൽ ഇറാനിയൻ പക്ഷത്തെ നയിക്കുന്നു, അതേസമയം വാഷിംഗ്ടണിനെ പ്രതിനിധീകരിക്കുന്നത് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ആണ്.

Leave a Reply

Your email address will not be published. Required fields are marked *