ചെറുവണ്ണൂരില്‍ ചുവരെഴുതാനെത്തിയ  ദർസ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു

പേരാമ്പ്ര : പേരാമ്പ്രയ്ക്ക് സമീപം ചെറുവണ്ണൂരില്‍ ചുവരെഴുതാനെത്തിയ  ദർസ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്ത. ചെറുവണ്ണൂർ സ്വദേശി സന്തോഷ് ചെറാത്ത് ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതി പഴയ മഠത്തിൽ സുരേഷ് ഒളിവിലാണ്. ചുമരെഴുതാന്‍ പോയ ദ‍‍ർസ് വിദ്യാർഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേർന്ന് മർ​ദിച്ചത്. പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറുവണ്ണൂര്‍ പള്ളി ദര്‍സിലെ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമില്‍, അബ്ദുല്‍ ഹാദി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഇന്നലെ തന്നെ ദറസിലെ അധ്യാപകന്‍ മേപ്പയൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
വീട്ടുകാരുടെ അനുമതിയോടെ ചുമരെഴുതാന്‍ പോയ തങ്ങളെ പ്രദേശവാസികളായ സന്തോഷ് ചേകാത്ത, സുരേഷ് പഴയമഠത്തില്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ സംഘം തങ്ങളെ അടിക്കുകയും ചവിട്ടുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. കൈയ്യിലുണ്ടായിരുന്ന ചെമ്പുവള ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചതായും വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *