എയർഇന്ത്യ പൈലറ്റിന്റെ ബാ​ഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി, ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്.

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിലെ കോ പൈലറ്റിന്റെ ബാ​ഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ഡൽഹിയിൽ‌ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന പൈലറ്റിന്റെ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ നടത്തിയ പതിവ് ബാഗേജ് പരിശോധനയിലാണ് സംഭവം. ഏപ്രിൽ 14-ന് യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്നു പൈലറ്റ്. സാൻഫ്രാൻസിസ്കോയിൽ എത്തിയതിന് ശേഷം മറ്റൊരു വിമാനം നിയന്ത്രിക്കേണ്ട ചുമതല ഇയാൾക്കുണ്ടായിരുന്നു.
നടപടിക്ക് പിന്നാലെ പൈലറ്റിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. എന്നാൽ ലഹരി ഉപയോ​​ഗിച്ചതിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. നിയമങ്ങൾ ലംഘിക്കുന്നവരോട് യാതൊരു വീട്ടുവീഴ്ചയും കാണിക്കില്ലെന്നും സുരക്ഷ, അച്ചടക്കം, തൊഴിൽപരമായ പെരുമാറ്റം എന്നിവ ലംഘിക്കുന്നവർക്കെതിരെ കമ്പനി ചട്ടപ്രകാരം കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *