നാസിക്കിലുള്ള ടാറ്റ കൺ സൾട്ടൻസി സർവീസസ് (TCS) ജീവനക്കാ ർക്കെതിരെയുള്ള കേസ് വ്യക്തി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണെന്ന് റിപ്പോർട്ട്.
മുംബൈ:മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ബിപിഒ യൂണിറ്റിൽ ജീവനക്കാർക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതും വ്യക്തി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചാ തെണെനും റിപ്പോർട്ട്
വ്യക്തിപരമായ ഒരു തർക്കത്തെ ബാഹ്യ ശക്തികളും മാധ്യമങ്ങളും ഇടപെട്ട് വർഗീയവത്കരിക്കുകയാണെന്ന്
വസ്തുത അന്വേഷണ സമിതിയുടെ ( APCRL) കണ്ടെത്തൽ.
സംഭവം ഇങ്ങനെ….
അവിടെ ജോലി ചെയ്ത സ്ത്രീ അവിടെത്തെ ജീവനക്കാരനെതിരെ പോലീസിൽ പരാതി നൽ കുന്നു. പിന്നീട് ഏഴ്
വനിതാ ജീവനക്കാരുടെയും ഒരു പുരുഷ ജീവനക്കാരന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ നാസിക് പൊലീസ് കേസെടുക്കുന്നു നിലവിൽ ഒമ്പത് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്ത്
അവിടെത്തെ ജീവനകാരായ
ഡാനിഷ് ശൈഖ്, തൗസിഫ് അത്താർ, റാസ റഫീഖ് മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ശൈഖ്, ആസിഫ് അഫ്താബ് അൻസാരി, മുൻ എച്ച്ആർ ഹെഡ് ആയ അശ്വിനി ചൈനാനി എന്നിവരെ അറസ്റ്റ് നടത്തുകയും
ചെയ്തു.
ടിസിഎസ് നാസിക്കിലെ അവരുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുക്കയും ചെയ്തു.
ദേശീയ പ്രാദേശിക മാധ്യമങ്ങൾ ഇവിടെ
മത പരിവർത്തന റിക്രൂട്ട് മെൻ്റ് നടത്തുന്നതായും
സ്ത്രീ പീഢന കേന്ദ്രമായും പൊലിപ്പിച്ചു.
എന്നാൽ ഈ
കേസ് കെട്ടിച്ചമച്ചതാണെന്നും ഹിന്ദുത്വ ഗ്രൂപ്പുകൾ ഉൾപ്പെട്ട ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അറസ്റ്റിലായ ജീവനക്കാരുടെ കുടുംബങ്ങൾ പറഞ്ഞു.
പ്രതികളുടെ കുടുംബങ്ങൾ കുറ്റങ്ങൾ ശക്തമായി നിഷേധിച്ചു. അറസ്റ്റിലായ ജീവനക്കാരനായ റാസമേമന്റെ അമ്മാവനായ റസാഖ് കാസി, മുഴുവൻ കാര്യങ്ങളും തിരക്കഥ തയ്യാറാക്കിയതുംമുൻകൂട്ടി ആസൂത്രണം ചെയ്തതുമാണെന്ന് ആരോപിച്ചു.
എന്നാൽ കമ്പനി
ആഭ്യന്തര അന്വേഷണത്തിനായി ഡിലോയിറ്റിനെയും ട്രൈഗലിനെയും സ്വതന്ത്ര അഭിഭാഷകരായി നിയമിച്ചതായി ടിസിഎസ് പ്രഖ്യാപിച്ചു.
ഇതിനിടയിൽ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത് ഇവിടെ ത്തെ HR ആയ നിദാഖാനാണെന്നും ഇവർ മത പരിവർത്തനത്തിന് റിക്രൂട്ട് ചെയ്യുകയാണെന്നും ND tv അടക്കമുള്ള
മാധ്യമങ്ങൾ തട്ടിവിട്ടു . എന്നാൽ അവർ HR വിഭാഗത്തിലല്ല ജോലി ചെയ്തതെന്നും വാർത്തകൾ പൂർണമായും സത്യ വിരുദ്ധമാണെന്നും ടി.സി എസ് സി.ഇ. ഒ
കെ കൃതിവാസൻ വ്യകതമാക്കി. ഇതിനിടയിൽ കേസ്
അവലോകനം ചെയ്യുന്നതിനായി സ്വതന്ത്ര ഡയറക്ടർ കെ കെ മിസ്ട്രി അധ്യക്ഷനായ മേൽനോട്ട സമിതി രൂപീകരിച്ചു.
, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഡെലോയിറ്റിനെയും നിയമ സ്ഥാപനമായ ട്രൈഗലിനെയും പീഡനക്കേസിലെ ആഭ്യന്തര അന്വേഷണത്തിനായി സ്വതന്ത്ര അഭിഭാഷകരായി നിയമിച്ചതായി പ്രഖ്യാപിച്ചു.
നാസിക്കിലെ അശോക മാർഗിലുള്ള കമ്പനിയുടെ ഓഫീസിലെ ഒരു കൂട്ടം ജീവനക്കാർ സഹപ്രവർത്തകർക്കെതിരെ ലൈംഗിക പീഡനം, ബലാത്സംഗം, മതവികാരം വ്രണപ്പെടുത്തൽ എന്നീ പരാതികൾ നൽകിയതോടെയാണ് നാസിക് കേസ് പുറത്തുവന്നത്. മാർച്ച് 26 നും ഏപ്രിൽ 3 നും ഇടയിൽ, നാസിക് സിറ്റി പോലീസ് എട്ട് പ്രതികൾക്കെതിരെ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തത്, അനാവശ്യമായ സ്പർശനം, അശ്ലീല പരാമർശങ്ങൾ മുതൽ മതപരമായ ബലപ്രയോഗം വരെ ഇവരുടെ പെരുമാറ്റത്തിൽ ഉൾപ്പെട്ടിരുന്നു എന്നാണ് എഫ് ഐ. ആര
എട്ട് പ്രതികളിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. നിദഖാൻ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട് എന്നാണ് വിവരം
എന്നാൽ
നാസിക്കിൽ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ചില ജീവനക്കാർക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ, മതപരിവർത്തന ആരോപണങ്ങൾ
കെട്ടിച്ചമച്ചെതെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR) വസ്തുതാന്വേഷണ റിപ്പോർട്ട് ൽ പറഞ്ഞു. വ്യക്തിപരമായ ഒരു തർക്കത്തെ ബാഹ്യശക്തികൾ ഇടപെട്ട് ബോധപൂർവം വർഗീയവൽക്കരിച്ചതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മതപരിവർത്തന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഒരു തൊഴിലിടത്തിലെ സാധാരണ തർക്കത്തെ വർഗീയ മുതലെടുപ്പിനായി ഉപയോഗിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു
നാസിക്കിൽ നേരിട്ടെത്തിയാണ് APCR മഹാരാഷ്ട്ര ഘടകം അന്വേഷണം നടത്തിയത്. ഷാക്കിർ ശൈഖ്, അഡ്വ. ശുഐബ് ഇനാംദാർ, അഡ്വ. ഇമ്രാൻ, അഡ്വ. വസീം ശൈഖ്, ജമീൽ അഹമ്മദ് എന്നിവരടങ്ങിയ സംഘം ആരോപണവിധേയരായ പ്രതികളുടെ കുടുംബങ്ങളെയും അവരുടെ അഭിഭാഷകരെയും നാസിക് പൊലീസ് കമ്മീഷണറെയും നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കുകയും കോടതി നടപടികൾ വിലയിരുത്തുകയും ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. പുറത്തുനിന്നുള്ള ചിലർ ബോധപൂർവം ഈ വിഷയത്തെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നാണ് എപിസിആർ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.
മാധ്യമങ്ങൾ
സൃഷ്ടിച്ചെടുത്ത സെൻസേഷണലായ വർഗീയ ആഖ്യാനങ്ങളുമായി നാസിക്കിലെ യഥാർഥ സാഹചര്യത്തിന് യാതൊരു ബന്ധവുമില്ലെന്നും, ലഭ്യമായ വസ്തുതകൾ വെച്ച് നോക്കുമ്പോൾ ഇതൊരു സാധാരണ നിയമപ്രശ്നവും വ്യക്തിപരമായ തർക്കവും മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാഷ്ട്രീയ-വർഗീയ സമ്മർദങ്ങൾ ഒഴിവാക്കി ഭരണഘടനാപരമായ നിഷ്പക്ഷ അന്വേഷണം നടത്തുക, പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ള മാധ്യമ വിചാരണയും വ്യാജവാർത്തകളും തടയുക, വ്യക്തികൾക്കെതിരെയുള്ള ആരോപണങ്ങളുടെ പേരിൽ ഒരു സമുദായത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തുന്ന പ്രവണത ഒഴിവാക്കുക, അന്വേഷണ മേൽനോട്ടത്തിനായി പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും എപിസിആർ അധികാരികൾക്ക് മുന്നിൽ വെച്ചു.

