ദുരന്തം കോരിയെടുത്തു പോയ 51 കുടുംബങ്ങൾക്ക് വീടുകൾ കൈമാറി മുസ്‌ലിം ലീഗ്
വയനാട് :ദുരന്തം കോരിയെടുത്തു പോയ മനുഷ്യരുടെ
കുടുംബങ്ങൾക്ക്ആശ്വാസത്തിൻ്റെ തുരുത്തൊരുക്കി മുസ്‌ലിം ലീഗ്. മുണ്ടകൈ- ചൂരൽ മലയിൽ ഉരുൾ പൊട്ടലിൽ തകർന്നു പോയ 51 കുടുംബങ്ങൾക്കാണ് വീടുകൾ കൈ മാറിയത്
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി മുസ്‌ലിം ലീഗ് നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങുകളായിരുന്നു ഇന്ന്
ആദ്യഘട്ടത്തില്‍ കൈമാറിയ 51 വീടുകളാണ് ഗൃഹപ്രവേശനം നടത്തിയത്. ലീഗ് നേതാക്കളുടെ സാന്നിധ്യത്തില്‍ സ്‌നേഹവിരുന്ന് നടന്നു. താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രയാസമുണ്ടാ വാതിരിക്കാൻ പൊതുജനങ്ങൾക്കും പാർട്ടി പ്രാവർ ആകർക്കും പ്രവേശനം നൽകിയിരുന്നില്ല
ഓരോ കുടുംബവും അവരുടെ ആചാരപ്രകാരമാണ് ചടങ് നടത്തിയത് രണ്ടാംഘട്ടത്തിലെ വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
ഏറ്റവും മനോഹരമായിത്തന്നെ വീടും മറ്റു സൗകര്യങ്ങളും ഒരുക്കിനല്‍കാന്‍ കഴിഞ്ഞുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇതിനായി ഞങ്ങളെ സഹായിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതൊക്കെയും സമാഹരിച്ചാണ് 51 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ടത്തില്‍ 54 വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഉടന്‍ വീടുകളുടെ പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത് -സാദിഖലി തങ്ങള്‍ പറഞ്ഞു. ഒരു വിട്ടുവീഴ്ചയുമില്ലാതെ ഏറ്റവും മികച്ച ഗുണനിലവാരത്തിലാണ് വീടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജൂണ്‍ 15നകം 20 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും സെപ്റ്റംബര്‍ 30നകം ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിടുന്നത്. ആകെ 105 വീടുകളാണ് ദുരന്തബാധിതര്‍ക്കായി ലീഗ് പ്രഖ്യാപിച്ചിരുന്നത്. ഫെബ്രുവരി 28ന് മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ഒന്നാംഘട്ടത്തിലെ വീടുകളുടെ താക്കോല്‍ കൈമാറിയിരുന്നു. എന്നാല്‍ കുടുംബങ്ങളുടെ സൗകര്യത്തിനായി താമസം വൈകുകയായിരുന്നു.
“മനോഹരമായിത്തന്നെ വീടും മറ്റു സൗകര്യങ്ങളും ഒരുക്കിനല്‍കാന്‍ കഴിഞ്ഞുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇതിനായി ഞങ്ങളെ സഹായിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതൊക്കെയും സമാഹരിച്ചാണ് 51 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ടത്തില്‍ 54 വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഉടന്‍ വീടുകളുടെ പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത് -സാദിഖലി തങ്ങള്‍ പറഞ്ഞു. ഒരു വിട്ടുവീഴ്ചയുമില്ലാതെ ഏറ്റവും മികച്ച ഗുണനിലവാരത്തിലാണ് വീടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജൂണ്‍ 15നകം 20 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും സെപ്റ്റംബര്‍ 30നകം ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിടുന്നത്. ആകെ 105 വീടുകളാണ് ദുരന്തബാധിതര്‍ക്കായി ലീഗ് പ്രഖ്യാപിച്ചിരുന്നത്. ഫെബ്രുവരി 28ന് മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ഒന്നാംഘട്ടത്തിലെ വീടുകളുടെ താക്കോല്‍ കൈമാറിയിരുന്നു. എന്നാല്‍ കുടുംബങ്ങളുടെ സൗകര്യത്തിനായി താമസം വൈകുകയായിരുന്നു. എല്ലാവരും താമസമാരംഭിച്ചതോടെയാണ് ഇന്ന് സ്‌നേഹവിരുന്ന് പരിപാടി സംഘടിപ്പിച്ചത്. ലീഗ് നേതാക്കള്‍ മാത്രമാണ് പരിപാടികളില്‍ പങ്കെടുത്തത്. പ്രവര്‍ത്തകരും പൊതുജനങ്ങളും വരുന്നത് ഒഴിവാക്കണമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു.

