മോദിയുടെ പത്ത് വർഷം ഇന്ത്യയിലെ വിദ്യാലയങ്ങളിലെ ദുരന്ത വർഷം . കണക്കുകൾ പുറത്ത് വിട്ട് നീതി ആയോഗ്

ന്യൂഡൽഹി: മോദിയുടെ പത്ത് വർഷം ഇന്ത്യയിലെ വിദ്യാലയങ്ങളിലെ ദുരന്ത വർഷം . കണക്കുകൾ പുറത്ത് വിട്ട് നീതി ആയോഗ .നീതി ആയോഗ് പുറത്തു വിട്ട School Education System In india എന്ന റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം രാജ്യത്തെ 98,592 സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രവർത്തനസജ്ജമായ ശൗചാലയങ്ങളില്ല. 61,540 സ്കൂളുകളിൽ യാതൊരുവിധ ശൗചാലയ സൗകര്യവുമില്ല. ഏകദേശം 59,829 സ്കൂളുകളിൽ കൈ കഴുകാനുള്ള സൗകര്യം പോലും ലഭ്യമല്ല.കഴിഞ്ഞ പത്തുവർഷത്തിനിടെ വലിയ പുരോഗതി ഉണ്ടായെങ്കിലും ഇപ്പോഴും 1.19 ലക്ഷം സ്കൂളുകളിൽ വൈദ്യുതി എത്തിയിട്ടില്ല. 14,505 സ്കൂളുകൾക്ക് കുടിവെള്ള സൗകര്യം ലഭ്യമല്ല.സെക്കൻഡറി സ്കൂളുകളിൽ പകുതിയിലധികം (51.7%) സ്കൂളുകളിൽ മാത്രമേ സയൻസ് ലബോറട്ടറികൾ പ്രവർത്തിക്കുന്നുള്ളൂ.രാജ്യത്തെ 7,993 സ്കൂളുകളിൽ ഒരു വിദ്യാർത്ഥി പോലും പഠിക്കുന്നില്ല. പശ്ചിമ ബംഗാളിലാണ് (3,812) ഇത്തരം സ്കൂളുകൾ ഏറ്റവും കൂടുതലുള്ളത്. തൊട്ടുപിന്നാലെ തെലങ്കാനയും (2,245) ഉണ്ട്.സെക്കൻഡറി തലത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന കുട്ടികളുടെ ദേശീയ ശരാശരി 11.5% ആണ്.

Leave a Reply

Your email address will not be published. Required fields are marked *