കുടിവെളളം വിതരണം ചെയ്യുന്ന ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ് വൻ ദുരന്തം ഒഴിവായി
കുറ്റിക്കാട്ടൂർ : കുടിവെളളം വിതരണം ചെയ്യുന്ന ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ് വൻ ദുരന്തം ഒഴിവായി. ലോറിയിലുള്ളവർ പരിക്കുകളോടെ രക്ഷപ്പട്ടു. ഡ്രൈവർ മൂസ്സ കോണാ റമ്പ് , അജ്മൽ എന്നിവർക്കാണ് പരിക്കേറ്റത്
കുറ്റിക്കാട്ടൂർ ഗോഷാലിക്കുന്നിൽ 30 അടി താഴ്ചയയിലേക്കാണ് ലോറി മറിഞ്ഞത്.നാട്ടുകാർ ഓടിയെത്തി അടിയന്തിര രക്ഷാ പ്രവർത്തനം നടത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു
പെരുവയൽ പഞ്ചായത്തിൽ
കുടിവെള്ളം വിതരണം ചെയ്യുന്ന ലോറിയാണ് അപകടത്തിൽ പ്പെട്ടത്
ഗോഷാലിക്കുന്നിൽ താഴെ നിന്നും 30 അടി ഉയരത്തിലാണ് റോഡു കടന്നു പോകുന്നത് .
നിരവധി വാഹനങ്ങളും ആളുകളും കടന്നു പോകുന്ന ഇവിടെ റോഡിൽ കൈവരി സ്ഥപിക്കാൻ പ്രദേശ വാസികൾ ആവശ്യപ്പെട്ടിട്ടും അധികൃതർ തയ്യാറായിട്ടില്ല എന്ന് ആക്ഷേപമുണ്ട്.
എന്നാൽ കൈവരി സ്ഥാപിക്കാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കുമെന്ന്
വാർഡ് മെമ്പർ അനീഷ് പാലാട്ട് പറഞ്ഞു

