പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെ ടുപ്പിൽ ബി.ജെ. പി വിജയത്തിന് പിന്നാലെ എട്ട് ജില്ലകളിലായി 34 അക്രമ സംഭവങ്ങൾ നടന്നു .

കൊൽക്കത്ത.:പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ഭാരതീയ ജനതാ പാർട്ടിയുട (ബിജെപി) വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ അക്രമ സംഭവങ്ങളും ഭീഷണികളും നടന്നതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (APCR) റിപ്പോർട്ട് പുറത്തുവിട്ടു. മെയ് 4 മുതൽ മെയ് 7 വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിലായി നടന്ന അക്രമ സംഭവങ്ങളാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞത് എട്ട് ജില്ലകളിലായി 34 അക്രമ സംഭവങ്ങൾ റിപ്പോർട്ട ചെയ്യപ്പെട്ടു. കൂച്ച് ബെഹാർ, വടക്കൻ 24 പർഗാനാസ് എന്നിവിടങ്ങളിൽ ഏഴ് വീതം അക്രമങ്ങൾ നടന്നു. തെക്കൻ 24 പർഗാനാസ്, കൊൽക്കത്ത മെട്രോ എന്നിവിടങ്ങളിൽ അഞ്ച് വീതവും, ഹൗറയിൽ നാലും, മുർഷിദാബാദിൽ മൂന്ന് സംഭവങ്ങളും രേഖപ്പെടുത്തി. അക്രമങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. കൂച്ച് ബെഹാർ ജില്ലയിലെ ഗോസാനിമാരിയിൽ പള്ളി സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട മുസ്ലീം യുവാവും ഇതിൽ ഉൾപ്പെടുന്നു.

മുസ്ലീങ്ങൾ, അവരുടെ ഉടമസ്ഥതയിലുള്ള വീടുകൾ, പള്ളികൾ, കന്നുകാലി ചന്തകൾ, ഇറച്ചി കടകൾ എന്നിവയ്ക്ക് പുറമെ തൃണമൂൽ കോൺഗ്രസ് ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഏകദേശം 54 സ്വത്തുക്കൾ ആക്രമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. 50-ഓളം മുസ്ലീം വംശജർ ശാരീരികമായോ അല്ലാതെയോ അക്രമത്തിന് ഇരയായി. ബാരാസത്തിൽ മുസ്ലീം ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ തകർക്കുകയും നന്ദിന, അബുത്ര ഗ്രാമങ്ങളിൽ വീടുകൾ വൻതോതിൽ നശിപ്പിക്കുകയും ചെയ്തു. കൂടാതെ, മുസ്ലീം സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ‘ബുൾഡോസർ ഘോഷയാത്രകൾ’ നടന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കൊലപാതകം, ശാരീരിക മർദ്ദനം, ഭീഷണിപ്പെടുത്തൽ, സ്വത്ത് നശിപ്പിക്കൽ, പൊളിച്ചുനീക്കൽ എന്നിവയ്ക്ക് പുറമെ ‘സാമ്പത്തിക പരിമിതപ്പെടുത്തൽ’ (Economic delimitation) തുടങ്ങിയ രീതികളും അക്രമികൾ അവലംബിച്ചതായി എ.പി.സി.ആർ കണ്ടെത്തി. റിപ്പോർട്ട് പ്രകാരം 19 സ്വത്ത് നശിപ്പിക്കലുകളും, 14 ഭീഷണിപ്പെടുത്തലുകളും, 4 കെട്ടിടം പൊളിക്കലുകളും, മൂന്ന് ബുൾഡോസർ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *