91 ലക്ഷം പേരെ വെട്ടിമാറ്റിയ അഗർവാൾ നേടിയത് ഉപകാര സ്മരണ ക്കുള്ള അംഗീകാരം
പശ്ചിമ ബംഗാളിൽ
സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിനം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷകനായിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, സത്യപ്രതിജ്ഞാ ദിനത്തിൽ തന്നെ പുതിയ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടത് നേരത്തെ നടത്തിയ ആസൂത്രണത്തിൻ്റെ ഭാഗം സുബ്രത ഗുപ്ത എന്ന ഉദ്യോഗസ്ഥൻ, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (SIR) ചുമതല വഹിച്ചിരുന്നു. ആ പ്രക്രിയ നിഷ്പക്ഷമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അദ്ദേഹത്തിനായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ആ പ്രക്രിയയിൽ നിന്ന് ഏറ്റവും കൂടുതൽ ഗുണം ലഭിച്ച പാർട്ടിയുടെ ഭരണ കേന്ദ്രത്തിലേക്ക് നേരിട്ട് കടന്നുചെന്നിരിക്കുന്നു .ഈ നിയമനം, ഈ പ്രതിഫലം ഇത്ര വേഗം സജ്ജമായിരുന്നു എന്നത് ഒരു കേവല ഭരണ തീരുമാനമല്ല എന്നാണ് നിരീക്ഷകർ പറയുന്നത്
ഇത് മുൻകൂട്ടി ഒരുക്കിയ ഒരു ധാരണയുടെ ഫലമാണ് എന്ന് വ്യക്തം
പശ്ചിമ ബംഗാളിലെ പുതിയ ചീഫ് സെക്രട്ടറിയായാണ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ വിരമിച്ച മനോജ് അഗർവാളിൻ്റെ നിയമനം സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്
1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അഗർവാൾ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയ്ക്ക് നേതൃത്വം നൽകിയിരുന്നു. ഇതിലൂടെ ഏകദേശം 91 ലക്ഷം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയെ ന്യൂഡൽഹിയിലെ പ്രിൻസിപ്പൽ റസിഡന്റ് കമ്മീഷണറായി നിയമിച്ചു
ഐഐടി കാൺപൂർ പൂർവ വിദ്യാർഥിയായ 60-കാരനായ അഗർവാൾ, തന്റെ ഭരണജീവിതത്തിൽ ഒട്ടനവധി നിർണായക വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഭരണപരിഷ്‌കാരം, ഭക്ഷ്യം, അഗ്‌നിശമനസേന, വനം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചീഫ് ഇലക്ടറൽ ഓഫീസർ ആയിരിക്കെ അദ്ദേഹം നടത്തിയ വോട്ടർ പട്ടിക ശുദ്ധീകരണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വർഷം ജൂലൈയിൽ വിരമിക്കേണ്ട അഗർവാളിന് കാലാവധി നീട്ടിനൽകാൻ സാധ്യതയുണ്ടെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി സർക്കാരിന്റെ നയരൂപീകരണത്തിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ടാകുമെന്ന് കരുതപ്പെടുന്നു.

