ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയ ത്തിലായ 24കാരിയെ പ്രണയം നടിച്ച് ലൈം​ഗി കമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി.

തിരുവനന്തപുരം : ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയത്തിലായ 24കാരിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈം​ഗികമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഒന്നാം പ്രതി പെരുങ്കടവിള പുലിക്കോട്ടുകോണം ഏറത്തുവിളാകം പുത്തൻ വീട്ടിൽ ഉണ്ണിയെന്ന് വിളിക്കുന്ന വിപിൻ കുമാർ (29), രണ്ടാംപ്രതി കൊല്ലയിൽ അമരവിള ആർസി സ്ട്രീറ്റിന് സമീപം സീനായ് ഭവനിൽ സജിൻ (28) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.
അമരവിളയിലാണ് രണ്ടാംപ്രതിയായ സജിന്റെ വീട്. ഇക്കഴിഞ്ഞ ഏപ്രിൽ 11-ാം തീയതി സജിന്റെ ആളൊഴിഞ്ഞ വീട്ടിലേക്ക് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി ലൈം​ഗികമായി ഉപയോ​ഗിക്കുകയായിരുന്നു. യുവതി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തായത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ജി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *