ജനനേതാക്കളുടെ വരവിൽ ഇളകി മറിഞ്ഞ് കുന്ദമംഗലം

കുന്ദമംഗലം :ജനനേതാക്കളുടെ വരവിൽ ഇളകി മറിഞ്ഞ് കുന്ദമംഗല.
എംകെ രാഘവൻ എംപിയും പാണക്കാട് റഷീദലി ശിഹാബ്
തങ്ങളും നയിച്ച
എം എ റസാഖ് മാസ്റ്ററുടെ തെരത്തെ ടുപ്പ് പ്രചരണ റോഡ് ഷോ ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദേധയമായി.
ഹരിത പതാകയും ത്രിവർണ്ണ പതാകയും ഏന്തിയ പ്രവർത്തകർ ആവേശത്തിൽ അണിനിരന്ന റോഡ് ഷോ കുന്ദമംഗലം പഞ്ചായത്തിലെ പടനിലത്ത് നിന്നും ആരംഭിച്ചു. . തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ പടനിലം മുതൽ കാരന്തൂർ വരെയായിരുന്നു റോഡ് ഷോ. ഷാഫി പറമ്പിൽ എം.പിയുടെയും മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസും നേതൃത്വം നൽകുന്ന മറ്റൊരു മെഗാ റോഡ് ഷോ കൂടി കുന്ദമംഗലം മണ്ഡലത്തിൽ കുന്നത്ത് പാലത്ത് നിന്നും ആരംഭിച്ചു. രാത്രി കുന്നത്തുപാലം മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *