70 വയസ്സായ പയോധികനെ പോലീസ് കസ്റ്റഡിയിൽ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി.

അഹമ്മദാബാദ്: 70 വയസ്സായ പയോധികനെ പോലീസ് കസ്റ്റഡിയിൽ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിഗുജറാത്തിലെ അഹ്മദാബാദിൽ കന്നുകാലി ഇറച്ചി കൈവശം വെച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 70കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ജുഹാപുര സ്വദേശിയായ സഹീർ ഷെയ്ഖ് ആണ് എസ്.വി.പി ആശുപത്രിയിൽ മരിച്ചത്. കസ്റ്റഡി മർദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ മുന്നിൽ പ്രതിഷേധിച്ചു.

കഴിഞ്ഞ മേയ് അഞ്ചിന് ജുഹാപുരയിലെ ഒരു തുറന്ന പറമ്പിൽനിന്ന് 520 കിലോഗ്രാം കന്നുകാലി ഇറച്ചിയും ജീവനുള്ള പശുക്കിടാവിനെയും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. പരിശോധന സമയത്ത് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട സഹീർ ഷെയ്ഖിനെ മെയ് 18നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിൽ താൻ ക്രൂരമായ മർദനത്തിന് ഇരയായതായി മരണത്തിന് തൊട്ടുമുമ്പ് സഹീർ ഷെയ്ഖ് വെളിപ്പെടുത്തുന്ന വീഡിയോ ദ ഒബ്സർവർ പോസ്റ്റ് പുറത്തുവിട്ടു. സഹീറിന്റെ മകൻ തൗഫീഖ് ഷെയ്ഖ് റെക്കോർഡ് ചെയ്ത വീഡിയോയിൽ, പൊലീസുകാർ തന്നെ മർദിച്ചതായും താടി വലിച്ചു കീറിയതായും സ്വകാര്യഭാഗങ്ങളിൽ ചവിട്ടിയതായും പണം ആവശ്യപ്പെട്ടതായും സഹീർ ആരോപിക്കുന്നുണ്ട്.

അക്ഷയ് എന്ന് പേരുള്ള ഒരു കോൺസ്റ്റബിളിന്റെ പേരും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മരണത്തിന് മുമ്പ് ആശുപത്രിയിൽ വെച്ചും മർദിച്ച പൊലീസുകാരുടെ പേരുകൾ സഹീർ വെളിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു.
ബാന്ദ്രയിൽ പള്ളി തകർത്തു; പ്രതിഷേധകാർക്ക് നേരെ ലാത്തിച്ചാർജ്
സഹീർ ഷെയ്ഖിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും പൊലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന് കുടുംബത്തിന്റെ അഭിഭാഷകനായ നൗമാൻ ഘാഞ്ചി ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ പൊലീസുകാർ സഹീറിന് സംശയാസ്പദമായ എന്തോ പാനീയം കുടിക്കാൻ നൽകിയതായും അദ്ദേഹം പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മകൻ തൗഫീഖ് ഷെയ്ഖ് അഹ്മദാബാദ് പൊലീസ് കമ്മീഷണർ ജി.എസ് മാലിക്കിന് രേഖാമൂലം പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *