മൃഗ ബലി നൽകുന്നത് ഇസ് ലാം മതത്തിലെ ഒഴിച്ചുകൂടാ നാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത :  ബംഗാളിൽ പൊതുസ്ഥലങ്ങളിലെ കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ബംഗാൾ സർക്കാരിന്റെ ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി ശരിവെച്ചു. ​പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കുന്നത് കോടതി കർശനമായി നിരോധിച്ചു. പശുവിനെ ബലി നൽകുന്നത് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

ബംഗാളിൽ പുതുതായി അധികാരമേറ്റ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആണ് കന്നുകാലി കാശാപ്പിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവ് മുസ്ലിം കളുടെ ബലി അറുക്കാനുള് അവകാശത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരു  കൂട്ടം ഹർജികൾ ആണ് ഇപ്പോൾ കൊൽക്കത്ത ഹൈക്കോടതി തള്ളിയത്. തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്ര, ടി.എം.സി എം.എൽ.എ അഖ്‌റുജ്ജമാൻ എന്നിവരുൾപ്പെടെയുള്ളവരാണ് സർക്കാരിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് എതിർ ഹർജികൾ തള്ളിയത്. 2018-ൽ കൽക്കട്ട ഹൈക്കോടതി തന്നെ പുറപ്പെടുവിച്ച വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും, അതിനാൽ മെയ് 13-ലെ സർക്കാർ വിജ്ഞാപനം റദ്ദാക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.എന്നാൽ ക്ഷീര കർഷകർക്ക് ഈ നിയമം തിരിച്ചടിയായി . ഭൂരിപക്ഷം വരുന്ന ഹിന്ദു ക്ഷീര കർഷകർ കന്നുകാലികളെ വില്പന നടത്താൻ കഴിയാതെ സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *