ആദ്യാക്ഷരം നുകരാൻ എത്തുന്ന കുരുന്നുകൾക്ക് റസാഖ് മാസ്റ്റർ എം. എൽ എ യുടെ ‘അക്ഷര മിഠായി’ വെള്ളിപ്പറമ്പ് ജി. എൽ. പി സ്കൂളിൽ ഉദ്ഘാടനം നിർവഹിച്ചു.
മാവൂർ ഗ്രാസിം ഭൂമിയിൽ വ്യവസായ സംരംഭം ആരംഭിക്കുന്ന കാര്യം സർക്കാറിൻ്റെ പ്രഥമ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി
കുറ്റിക്കാട്ടൂർ :ആദ്യാക്ഷരം നുകരാൻ എത്തുന്ന കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കുരുന്നുകള്‍ക്ക് സ്നേഹത്തിൻ്റെ അക്ഷര മിഠായി നൽകി എം.എ റസാഖ് മാസ്റ്റർ എം . എൽ എ .
പുതിയ അദ്ധ്യായന വര്‍ഷമായ ഇന്ന് പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുന്ദമംഗലം നിയോജക മണ്ഡലത്തിലെ രണ്ടായിരത്തിലധികം കുരുന്നുകള്‍ക്കാണ് എം.എ റസാഖ് മാസ്റ്ററുടെ അക്ഷര മിഠായി സ്‌നേഹ സമ്മാനമായി നൽകിയത്. പ്രവേശനോത്സവത്തിന്റെ നിയോജക മണ്ഡല തല ഉദ്ഘാടനവും
അക്ഷര മിഠായി വിതരണവും വെള്ളിപറമ്പ് ജി.എല്‍.പി സ്‌കൂളില്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജി.എൽ. പി. സ്‌കൂളിനെ അപ്ഗ്രേഡ് ചെയ്യുന്ന ആലോചന പരിഗണനയിലുണ്ടെന്ന് റസാഖ് മാസ്റ്റർ പറഞ്ഞു.
മണ്ഡലത്തിലെ മാസ്റ്റർ പ്ലാൻ പദ്ധതിയിൽ ഭാഗമായാണ് അക്ഷര മിഠായി നടപ്പാക്കിയത് അദ്ദേഹം പറഞ്ഞു.
മാവൂർ ഗ്രാസിം ഭൂമിയിൽ വ്യവസായ സംരംഭം ആരംഭിക്കുന്ന കാര്യം സർക്കാറിൻ്റെ പ്രഥമ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്ത
ചടങ്ങിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായിരുന്നു.
പ്രധാന അധ്യാപിക ബിജി പി നിവേദക സമർപ്പണം നടത്തി
തദ്ദേശ സ്വയംഭരണ അംഗങ്ങളായ അഡ്വക്കേറ്റ് ചാരുതി, അനീഷ് പാലാട്ട് ,എം എം ക്കഷിക്ക് ,ആബിദ് ,ബിജു ശിവദാസ്,പി എൻ മൊയ്തീൻ കോയ, കെ ടി മിനി ,പുഷ്പലത, ഗണേശൻ ,പി പി ആനന്ദ് ,ശശീന്ദ്രൻ കൊളാട്ട്, എൻ വി കോയ, എൻ എം ശശി, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു

ളിലായി 320 വിദ്യാര്‍ത്ഥികള്‍ക്കും, കുന്ദമംഗലം പഞ്ചായത്തില്‍ 12 സ്‌കൂളുക
ളിലായി 357 വിദ്യാര്‍ത്ഥികള്‍ക്കും, മാവൂര്‍ പഞ്ചായത്തില്‍ 7 സ്‌കൂളുകളിലായി 185വിദ്യാര്‍ത്ഥികള്‍ക്കും, ഒളവണ്ണ പഞ്ചായത്തില്‍ 13സ്‌കൂളുകളിലായി 621 വിദ്യാര്‍ത്ഥികള്‍ക്കും, പെരുമണ്ണ പഞ്ചായത്തില്‍ 5 സ്‌കൂളുകളിലായി 230വിദ്യാര്‍ത്ഥികള്‍ക്കും,പെരുവയല്‍ പഞ്ചായ
ത്തില്‍ 11 സ്‌കൂളുകളിലായി 382വിദ്യാര്‍ത്ഥികള്‍ക്കുമായി 2095 വിദ്യാര്‍ത്ഥികള്‍കക്കാണ് ഇന്ന് സമ്മാനം വിതരണം ചെയ്തത്

