പശ്‌ചിമേഷ്യ ആശങ്കയിൽ ; കുവൈത്ത് ,ബഹ്റൈൻ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം .

മനാമ :കുവൈത്ത് ബഹ്റൈൻ
അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം
എന്നാൽ ഒന്നിലധികം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പരാജയപ്പെടുത്തിയതായി യു.എസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് എക്സിൽ പങ്കിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ പ്രാദേശിക അയൽക്കാർക്ക് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്നും അവയെല്ലാം അവയുടെ ലക്ഷ്യങ്ങളിൽ എത്തുന്നതിൽ പരാജയപ്പെട്ടു എന്നും സൈന്യം എക്സിൽ കുറിച്ചു. ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ സൈറണുകൾ
മുഴങ്ങിയതായി അൽ ജസീറയും റിപ്പോർട്ട് ചെയ്തു.
സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ വീണ്ടും മേഖല നീങ്ങുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ലെബനാന് നേരെയുള്ള ഇസ്രായേൽ അക്രമണം തടഞ്ഞില്ലെങ്കിൽ സമാധാനചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ അറിയിച്ചിരുന്നു. അതേസമയം, ചർച്ചകളിൽ നിന്ന് ഇറാൻ പിൻവാങ്ങുന്ന വിവരം അറിഞ്ഞിട്ടില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഇസ്രായേൽ-ലബനാൻ സമാധാന ചർച്ച നടക്കുന്നതിനിടയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. വാഷിങ്ടണിൽ യു.എസ് മധ്യസ്ഥതയിൽ ലബനാൻ-ഇസ്രായേൽ നാലാം ഘട്ട വെടിനിർത്തൽ ചർച്ച തുടങ്ങിയ ചൊവ്വാഴ്ചയും ദക്ഷിണ ലബനാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ, 96 ദിവസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനാവാതെ രാജ്യത്തിനകത്തും പുറത്തും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ട്രംപ്. ഇതിനിടയിൽ ട്രംമ്പ് നെതന്യാഹ്യുവിനെ രൂക്ഷമായി വിമർശിച്ച വാർത്ത പുറത്ത് വന്നിരുന്നു
ലബനാനിൽ മാരകമായ വൈറ്റ് ഫോസ് ഫറസ് ഇസ്‌റാഈൽ പ്രയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *