കുന്ദമംഗലം കോട്ടാം പറമ്പിൽ രോഗിയെയുമായി വരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.
കോഴിക്കോട് : രോഗിയെയുമായി വരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.പെരിങ്ങൊളം സ്വദേശി ജാനകി ( 86 )യാണ് മരിച്ചത്
ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് കുന്ദ മംഗം കോട്ടാം പ്പറമ്പ് ഇറക്കത്തിൽ വെച്ചാണ് അപകടം.
കൂടെ യുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്
കനത്ത മഴയിൽ റോഡിൽ ഉണ്ടായിരുന്ന വഴുക്കായിരുന്നു അപകടകാരണം എന്ന് മനസ്സിലാകുന്നു

