താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്.

താമരശ്ശേരി :താമരശ്ശേരി ചുരത്തിൽ ശക്തമായ മഴയ്ക്കിടെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് താമരശ്ശേരി ചുരത്തിൽ കിലോമീറ്ററുകളോളം നീളുന്ന  ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് ചുരത്തിന്റെ ആറാം വളവിൽ  ലോറി കുടുങ്ങിയതാണ് വലിയ ഗതാഗത തടസ്സത്തിന് കാരണമായത്. വൈകിട്ട് 4 മണിയോടെ ലോറി മാറ്റിയെങ്കിലും, നിലവിൽ ചുരത്തിന്റെ രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിര തുടരുകയാണ്.
വയനാട് ഭാഗത്തുനിന്ന് താഴേക്ക് വരുന്ന വാഹനങ്ങളും കുരുക്കിൽപ്പെട്ടതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ച നിലയിലായി.
ചുരം മേഖലയിൽ തുടരുന്ന ശക്തമായ മഴയും മൂടൽമഞ്ഞും യാത്ര കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. ദൂരക്കാഴ്ച കുറവായതിനാൽ വാഹനങ്ങൾ വളരെ പതുക്കെയാണ് മുന്നോട്ട് നീങ്ങുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഗതാഗതക്കുരുക്ക് പൂർണമായി അഴിയാൻ മണിക്കൂറുകൾ എടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
.

Leave a Reply

Your email address will not be published. Required fields are marked *