AI girlfriend

യുറോ ഗ്വോയെ തളച്ച് കാബോ വെർദെ 2-2 , ,ലോക കപ്പിലെ 18 കാരൻ ഗോളടിച്ചു. സ്പയിൻ 4 ഗോളിന് സൗദിയെ പരാജയപ്പെടുത്തി. പ്രതിരോധ കോട്ട കെട്ടി ഇറാൻ , ബെൽജിയം ഇറാൻ ഗോൾ രഹിത സമനില

ഫിഫ ലോകകപ്പിൽ കാബോ വെർദെയുടെ ചരിത്ര ഗോൾ .
യുറോ ഗ്വോയെ തളച് സമനിലയിൽ പിരിഞു
ആദ്യ പകുതിയിൽ യുറഗ്വായ് തിരിച്ചടിച്ചത് രണ്ടെണ്ണം. എന്നാൽ രണ്ടാം പകുതിയിൽ രണ്ടാം ഗോൾ നേടി കാബോ വെർദെ ഒപ്പമെത്തി. അടിച്ചും തിരിച്ചടിയും കണ്ട ആവേശകരമായ മത്സരം അവസാനിച്ചപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്‌യെ സമനിലയിൽ തളച്ച് കാബോ വെർദെ വീണ്ടും ഞെട്ടിച്ചു. ആദ്യ മത്സരത്തിൽ സ്പ‌പെയിനിയെ കാബോ വെർദെ ഗോർരഹിത സമനിലയിൽ തളച്ചിരുന്നു. 21, 61 മിനിറ്റുകളിലാണ് കാബോ വെർദെയുടെ ഗോളുകൾ പിറന്നത്. കെവിൻ പിനയും ഹീലിയോ വരേലയുമാണ് കാബിയോ വെർദെയുടെ സ്കോറർമാർ. 44, 45+6 മിനിറ്റുകളിലാണ് യുറഗ്വായുടെ ഗോളുകൾ. അഗസ്റ്റിൽ കനോബിയോയുമാണ് യുറഗ്വായുടെ ഗോൾവേട്ടക്കാർ.
21–ാം മിനിറ്റിലാണ് കാബോ വെർദെയുടെ ചരിത്ര ഗോൾ പിറന്നത്. ഫ്രീകിക്ക് എടുത്ത കെവിൻ പിനയുടെ കർവിങ് ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലൂടെ പോസ്റ്റിനകത്തേക്ക്. ലോകകപ്പിൽ കാബോ വെർദെയുടെ ആദ്യ ഗോളാണിത്. 43-ാം മിനിറ്റിൽ യുറഗ്വായ് ഗോൾ മടക്കി. ആദ്യ പകുതിയുടെ അധിക സമയത്താണ് യുറഗ്വായ്‌യുടെ അടുത്ത ഗോൾ എത്തുന്നത്. ബോക്സിന് പുറത്തുനിന്നു സ്കൂപ്പ് ചെയ്ത് നൽകിയ പന്ത് മാക്സി അരൗജോ ഹെഡ് ചെയ്ത് പോസ്റ്റിന് കുറുകെ എത്തിക്കുന്നു. പോസ്റ്റിനടുത്ത്, കൃത്യമായ സ്ഥാനത്തുണ്ടായിരുന്ന അഗസ്റ്റിൻ കനോബിയോ വോളി അടിച്ച് പന്ത് വലയിലാക്കി. ഹാഫ് ടൈം വിസിൽ മുഴങ്ങിയപ്പോൾ യുറഗ്വായ് – 2 കാബോ വെർദെ–1
61–ാം മിനിറ്റിൽ കാബോ വെർദെയുടെ രണ്ടാം ഗോൾ പിറന്നു. ബോക്സിനരികിൽനിന്ന് ഔട്ട് എറിഞ്ഞ് നൽകിയ പന്ത് തടുക്കാനായി ഗോൾ കീപ്പർ മുന്നോട്ട് കയറി വന്നപ്പോഴായിരുന്നു കാബോ വെർദെ താരം ഹീലിയോ വരേലയുടെ ബുദ്ധിപരമായ നീക്കം. പന്ത് സ്വീകരിച്ച ഹീലിയോ ഗോൾ കീപ്പറെ വെട്ടിച്ച് പന്ത് വലയിലേക്ക് തൊടുത്തുവിട്ടു. ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം കയറി കാബോ വെർദോയുടെ രണ്ടാമത് ഗോൾ. യുറഗ്വായ് –2 കാബോ വെർദെ-2
അതേസമയം ഒട്ടേറെ ഫൗളുകൾക്കും മത്സരം സാക്ഷിയായി. യുറഗ്വായ് മത്സരത്തിലുടനീളം 11 ഫൗളുകളാണ് വഴങ്ങിയത്. രണ്ട് മഞ്ഞ കാർഡുകളും ലഭിച്ചു. കാബോ വെർദെ 4 ഫൗളുകളും രണ്ട് മ‍ഞ്ഞ കാർഡുകളും വഴങ്ങി. മത്സരത്തിന്റെ തുടക്കം മുതലുണ്ടായിരുന്ന ഉരസലുകൾ ഇടയ്ക്ക് ഉന്തും
തള്ളും വരെയെത്തിയിരുന്നു.

സ്പയിൽ സൗദി മത്സരത്തിൽ പതിനെട്ടുകാരൻ ലമിൽ യമാലിൻ്റെ ലോക കപ്പിലെ ആദ്യ ഗോളിന് മത് സരം സാക്ഷിയായി

ലോകകപ്പിലെ ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് സൗദി അറേബ്യയെ തോൽപ്പിച്ച് സ്‌പെയിൻ. മൈക്കൽ ഒയർസബാൽ ഇരട്ടഗോളുമായി(21,24) തിളങ്ങി. സൂപ്പർ താരം ലമീൻ യമാലാണ്(10) മറ്റൊരു സ്‌കോറർ. 49ാം മിനിറ്റിൽ സൗദി അറേബ്യയുടെ ഹസൽ അൽതംബക്തിയുടെ സെൽഫ് ഗോളിൽ നാലാം ഗോളും സ്വന്തമാക്കി. ലോകകപ്പിൽ യമാൽ സ്വന്തമാക്കുന്ന ആദ്യ ഗോളാണിത്. ബോക്‌സിന്റെ ഇടതുവിങിൽ നിന്ന് ഒയാർസബാൽ നൽകിയ ക്രോസിൽ കൃത്യമായി കാൽവെച്ചാണ് യമാൽ ആദ്യ ഗോൾ നേടിയത്. കാപ് വെർദെക്കെതിരായ മത്സരത്തിൽ ആദ്യ 30 മിനിറ്റിൽ ഒരുടച്ച് പോലും ലഭിക്കാത്തതിന്റെ പേരിൽ ഒയാർസബാൽ വലിയ ട്രോളിന് വിധേയനായിരുന്നു. എന്നാൽ സൗദിക്കെതിരെ ആദ്യ 24 മിനിറ്റിൽ രണ്ട് ഗോളും ഒരു അസിസ്റ്റുമായാണ് സ്‌പെയിൻ സ്‌ട്രൈക്കർ ഗംഭീര തിരിച്ചുവരവ് നടത്തിയത്. കോർണർ കിക്കിൽ നിന്നായിരുന്നു സ്‌പെയിന്റെ രണ്ടാം ഗോൾ വന്നത്.
ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ലഭിച്ച ചാൻസ് ഒയാർസബാൽ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മൂന്ന് മിനിറ്റിന് ശേഷം സ്‌പെയിൻ മുന്നേറ്റ താരം രണ്ടാം ഗോളും സ്വന്തമാക്കി. ബോക്‌സിനകത്തുനിന്ന് ഹെഡ്ഡ് ചെയ്ത് കിട്ടിയ പന്ത് ഒയർസബാൽ വലയിലേക്ക് തട്ടിയിടുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ സ്‌പെയിൻ മൂന്ന് ഗോൾ ലീഡ് സ്വന്തമാക്കി
രണ്ടാം പകുതിയിൽ ലമീൻ യമാലിന് പിൻവലിച്ച കോച്ച് ഡെലഫ്യുവന്റെ യെർമി പിനോയെ കളത്തിലേക്ക് ഇറക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്‌പെയിൻ നാലാം ഗോളും കണ്ടെത്തി. 49ാം മിനിറ്റിൽ സ്‌പെയിൻ താരം അലക്‌സ് ബയേനെ എടുത്ത കോർണർ കിക്ക് നേരെ പോസ്റ്റിന് സമീപം മാർക്ക് ചെയ്യാതെ നിൽക്കുകയായിരുന്ന കുക്കുറേയ്യയുടെ കാലുകളിലേക്ക്. കുക്കുറേയ്യയുടെ വോളി ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും സൗദി താരം ഹസൻ അൽതംബക്തിയൂടെ കാലിൽ ഉരസി വലയിലേക്ക്. ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസിലൂടെ വീണ്ടും സ്‌പെയിൻ ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങി. ജയത്തോടെ ഗ്രൂപ്പ് എച്ചിൽ സ്‌പെയിൻ ഒന്നാംസ്ഥാനത്തേക്ക് ഉയർന്നു

പ്രതിരോധ കോട്ട കെട്ടി ഇറാൻ
ബെൽജിയത്തെ സമനിലയിൽ തളച്ചു

ഫിഫ ലോകകപ്പിൽ ഇറാൻ– ബെൽജിയം മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഉദ്വേഗഭരിതമായ ഒരുപാട് നിമിഷങ്ങൾ മത്സരത്തിലുണ്ടായെങ്കിലും ഗോൾ മാത്രം പിറന്നില്ല. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബെൽജിയത്തിന് ഇറാന്റെ പ്രതിരോധക്കോട്ട മറികടക്കാനായില്ല. ഇറാൻ ഗോൾകീപ്പർ അലിറെസ ബെയ്‌റൻവാണ്ട് ആണ് കളിയിലെ താരം. ഗോൾ എന്നുറപ്പിച്ച് ഇറാൻ ആരാധകർ തലയിൽ കൈവച്ച നിമിഷങ്ങളിലൊക്കെയും അലിറെസ ചാടിവീണു. സ്പെയിൻ താരം ‍ഡി കുയ്പറിന്റെ, ഗോളെന്നുറപ്പിച്ച ക്ലോസ് റേഞ്ച് ഷോട്ടടക്കം നിരവധി ഷോട്ടുകളാണ് അലിറെസ തടഞ്ഞിട്ടത്.
മത്സരത്തിന്റെ ആരംഭം മുതൽ കളി നിയന്ത്രിച്ച ബെൽജിയത്തിന് ഒരിക്കൽപ്പോലും ലക്ഷ്യം കാണാനായില്ല. ഇറാൻ പോസ്റ്റ് ലക്ഷ്യമാക്കി ഏഴ് ഷോട്ടുകളാണ് ബെൽജിയം തൊടുത്തുവിട്ടത്. 14–ാം മിനിറ്റിൽ ഇറാന് ആദ്യ ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും മിസ് ആയി. പോസ്റ്റിന് തൊട്ടുമുന്നിൽനിന്ന് ഇറാന്റെ ഹുസൈൻ കനാനി ഷൂട്ട് ചെയ്ത പന്ത് ഗോൾ കീപ്പറുടെ
കയ്യിൽ തട്ടി പുറത്തേക്ക് തെറിക്കുകയായിരുന്നു.

25–ാം മിനിറ്റിൽ ഇറാന്റെ മെഹ്ദി തരെമി ബെൽജിയത്തിന്റെ വല കുലുക്കിയെങ്കിലും ഓഫ്സൈഡിനെത്തുടർന്ന് ഗോൾ നിഷേധിച്ചു. ബോക്സിന് പുറത്തുനിന്ന് ഇഹ്സാൻ ഹജിസാഫി എടുത്ത ഫ്രീകിക്ക് സ്വീകരിച്ച മെഹ്ദി തരെമി പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി
രണ്ടാം പകുതിയിലും ഇറാന്റെ പ്രതിരോധം തകർക്കാൻ ബെൽജിയത്തിനായില്ല. അതേസമയം ഇറാന്റെ ഭാഗത്തുനിന്നു താരതമ്യേന കുറഞ്ഞ ആക്രമണം മാത്രമാണുണ്ടായത്. 68-ാം മിനിറ്റിൽ ബെൽജിയത്തിന്റെ നഥാൻ എൻഗോയ് റെഡ് കാർ‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. ഇൻജറി ടൈമിന്റെ അവസാന സെക്കൻഡുകളിൽപ്പോലും ബെൽജിയം ഇറാൻ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പന്ത് തൊടുത്തിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഒരേ എനർജിയാണ് ഇറാൻ പ്രതിരോധനിരയും ഗോൾ കീപ്പറും കളത്തിൽ പുറത്തെടുത്തത്. ഒടുവിൽ റഫറി ഫൈനൽ വിസിൽ മുഴക്കുമ്പോൾ ഇറാൻ- 0 ബെൽജിയം – 0

Leave a Reply

Your email address will not be published. Required fields are marked *