AI girlfriend

ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്  സ്കോട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ

മയാമി :ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്  സ്കോട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ ഇരമ്പിയെത്തിയ മഞ്ഞപ്പടയ്‌‌ക്കു മുന്നിൽ പകച്ചുപോയ സ്കോട്ടിഷ് ന് ഒരൊറ്റ ഗോളും തിരിച്ചടിക്കാൻ കഴിഞ്ഞില്ല . ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് സ്കോട്‌ലൻഡിന ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഡബിൾ അടിച്ചപ്പോൾ മൂന്നാം ഗോൾ മത്തേയൂസ് കൂഞ്ഞയുടെ വകയായിരുന്നു. പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും ബ്രസീലിനൊപ്പം മികവ് പുലർത്തിയ സ്കോട്ടിഷ് പട, മഞ്ഞപ്പടയുടെ മിന്നലാക്രമണങ്ങൾക്കു മുന്നിൽ പകച്ചു. ഇടയ്‌ക്കിടെ ബ്രസീൽ ഗോൾമുഖത്ത് ആക്രമണം നടത്തിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം ഭേദിക്കാനായില്ല. മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയുമായി ബ്രസീലും മൊറോക്കോയും ഗ്രൂപ്പിൽ 7 പോയിന്റ് പങ്കിട്ടെങ്കിലും മികച്ച ഗോൾ ശരാശരിയിൽ കാനറികൾ  ഒന്നാമതായി.
7 ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് മഞ്ഞപ്പടയ്‌ക്ക് ലീഡ് നേടിക്കൊടുത്തത്. ആദ്യ ഗോൾ വഴങ്ങിയ ശേഷം കൂടുതൽ ഒത്തിണക്കത്തോടെ മുൻ ലോകചാംപ്യന്മാരെ നേരിടുന്ന സ്കോട്‌ലൻഡിനെയാണ് കണ്ടത്. പിന്നാലെ 22 ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ വീണ്ടും പന്ത് വലയിൽ എത്തിച്ചെങ്കിലും വാർ പരിശോധനയ്ക്കു ശേഷം റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. ജാക്ക് ഹെൻഡ്രിയിൽ നിന്ന് പന്ത് തട്ടിയെടുത്ത് ഗോൾ വലയിലെത്തിക്കുന്നതിന് മുൻപ് വിനീഷ്യസ് ജൂനിയർ അദ്ദേഹത്തെ ഫൗൾ ചെയ്തതായി വിഡിയോ റിവ്യുവിൽ കണ്ടെത്തിയതിനെ തുടർന്നാണ് റഫറി ഗോൾ നിഷേധിച്ചത്. 45 ാം മിനിറ്റിൽ ആറ് യാർഡ് ദൂരത്ത് നിന്ന് ഗോൾ ലക്ഷ്യമാക്കി മത്തേയൂസ് കൂന്യ തൊടുത്ത ഷോട്ട് ഫെർഗൂസൺ ഗോൾ വരയിൽ നിന്ന് രക്ഷപ്പെടുത്തി.
ആദ്യ പകുതിയുടെ അധികസമയത്ത് (45+3) വിനീഷ്യസ് ജൂനിയർ ബ്രസീലിന്റെ ലീഡുയർത്തി. വലത് വിങ്ങിൽ നിന്ന് ബ്രൂണോ ഗുയിമാറെസ് ബോക്സിലേക്ക് ഉയർത്തി നൽകിയ മനോഹരമായ ക്രോസ്, ഗോൾ കീപ്പർ ആംഗസ് ഗണ്ണിനെ മറികടന്ന് ഗോൾവരയ്ക്ക് സമീപത്തേക്ക് കുതിച്ചെത്തിയ വിനീഷ്യസ് ജൂനിയയറിന്റെ തലയിലേക്ക്. പന്ത് ഹെഡ് ചെയ്ത് വലയിലെത്തിക്കേണ്ട ജോലി വിനീഷ്യസ് കൃത്യതയോടെ നടപ്പാക്കി. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് റയാന്റെ ഗോൾശ്രമം ആംഗസ് ഗൺ വിഫലമാക്കി. 60 ാം മിനിറ്റിൽ മത്തേയൂസ് കൂഞ്ഞയിലൂടെ ബ്രസീൽ മൂന്നാം ഗോൾ നേടി. ബ്രൂണോ ഗുയിമാറെസിന്റെ റിവേഴ്‌സ് പാസ് സ്വീകരിച്ച കൂന്യ പന്ത് വലയിലെത്തിച്ചു. 64 ാം മിനിറ്റിൽ സ്കോട്‌ലൻഡ് താരം സ്കോട്ട് മക്ടോമിനെയുടെ ഹെഡർ ബ്രസീൽ ഗോൾ കീപ്പർ അലിസൺ രക്ഷപ്പെടുത്തി. സൂപ്പർ താരം നെയ്‌മാർ 76 ാം മിനിറ്റിൽ പകരക്കാരനായി കളിക്കാനിറങ്ങി. ഈ ലോകകപ്പിൽ ആദ്യമായാണ് നെയ്‌മാർ കളിക്കാനിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *