ട്രെയിനിന്റെ വാതിൽ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
കോഴിക്കോട് : ഓടുന്ന ട്രെയിനിന്റെ വാതിൽ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു വടകര അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ദാറുൽ ഹെയ്ററിൽ ആയാടത്തിൽ അൻസാറാണ് (38) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്നാണ് അൻസാർ വീണത്. അപകടത്തിന് പിന്നാലെ ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായിരുന്നു. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയുമെത്തി മെഡിക്കൽ കോളജ്ആശുപത്രിയിലെത്തിക്കുകയായിരുന്നു. .വ്യാഴാഴ്ച വൈകിട്ട് എഴ് മണിയോടെയാണ് മരണം നടന്നത്. പിതാവ് : പരേതനായ ബഷീർ , മാതാവ് :ഹയറുനിസ.

