8 മഞ്ഞക്കാർഡുകൾ; ആഫ്രിക്കൻ മരു ഭൂ സിംഹങ്ങൾ കാനഡയെ തകർത്തു , അസെദിൻ ഔനാഹിക്ക് ഡബിൾ. ക്വാർട്ടർ ഫൈനലിൽ മൊറൊക്കോ ഫ്രാൻസിനെ നേരിടും
കനഡ:സഹാറൻ മരുഭൂ സിംഹങ്ങൾ ആതിഥേയരായ
കനഡയെ ഏക പക്ഷീയമായ 3 ഗോളിന് തകർത്ത് ക്വാർട്ടർ ഫൈനലിൽ .
ക്വാർട്ടർ ഫൈനലിൽ എത്തുന്ന ഏക ആഫ്രിക്കൻ രാജ്യമായി മൊറാക്കോ .
2022 ൽ സെമി ഫൈനലിൽ എത്തിയ മൊറാക്കോയുടെ ഹകീമി കൂട്ടു കെട്ടാണ് കനഡയെ പരാജയപ്പെടത്തിയത്കയ്യാങ്കളി വരെ നീണ്ട ലോകകപ്പ് പോരാട്ടത്തിൽ തുടർച്ചയായി ഗോളവസരങ്ങൾ സൃഷ്ടിച്ചതു കാനഡയായിരുന്നു. എന്നാൽ ഫൈനൽ തേർഡിൽ അവർക്കു തൊട്ടതെല്ലാം പിഴച്ചു. മറുവശത്ത് മൊറോക്കോ ആകെ നാല് ‘ഓൺ ടാർഗറ്റ് ഷോട്ടുകളാണ്’ മത്സരത്തിൽ നേടിയത്. അതിൽ മൂന്നും ഗോളിൽ കലാശിച്ചു. ഫലം മൊറോക്കോ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. ആതിഥേയർ കൂടിയായ കാനഡ പുറത്തേക്ക്. ക്വാർട്ടറിൽ ഫ്രാൻസ്– പാരഗ്വായ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ നേരിടേണ്ടത്. കഴിഞ്ഞ ലോകകപ്പിൽ നാലാം സ്ഥാനക്കാരായിരുന്നു മൊറോക്കോ. ലോകകപ്പ് സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ– അറബ് രാജ്യമെന്ന റെക്കോർഡുമായാണ് മൊറോക്കോ ഖത്തറിൽ കളി അവസാനിപ്പിച്ചത്. യുഎസിൽ മൊറോക്കോയുടെ പടയോട്ടം എത്രവരെ നീളുമെന്നു കാത്തിരുന്നു കാണണം. അടുത്ത റൗണ്ടിൽ മൊറോക്കോയ്ക്ക് ജൂൺ 9 ന് എതിരാളിയായി
ഫ്രാൻസ് നെ നേരിടണം ലോകകപ്പിലെ തന്നെ വാശിയേറിയ പോരാട്ടങ്ങളിലൊന്നാകും അത്.

ഫിലഡൽഫിയ :
കിലിയൻ എംബാപ്പെയുടെ പെനാൽറ്റി ഗോളിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച്
ഫ്രാൻസ്.
ആദ്യ ഘട്ടങ്ങളിലെ പ്രകടനത്തിന്റെ നിഴൽ മാത്രമായി ചുരുങ്ങിയ ഫ്രഞ്ച് പട, 70 ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയാണ് ക്വാർട്ടർ ഫൈനലിൽ എത്തിയത് (1–0). പാരഗ്വായ്ൻ മിഡ് ഫീൽഡർ ഡിയേഗോ ഗോമസിന്റെ ഫൗളിൽ അനുവദിച്ച പെനാൽറ്റി കിലിയൻ എംബപെയാണ് ഗോളാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിന്റെ 150 ാം ഗോളാണിത്. ബ്രസീൽ (246), ജർമനി (243), അർജന്റീന (163) എന്നീ ടീമുകളാണ് മുന്നിൽ. ഈ ലോകകപ്പിൽ എംബപെയുടെ ഏഴാം ഗോളാണിത്. എഴു ഗോളും രണ്ട് അസിസ്റ്റുകളുമായി ഗോൾഡൻ ബൂട്ട് മത്സരത്തിൽ ലയണൽ മെസ്സിയെ (7 ഗോൾ) മറികടന്ന് എംബപെ വീണ്ടും മുന്നിലെത്തി. മൂന്നു ലോകകപ്പുകളിലെ 19 മത്സരങ്ങളിൽ നിന്ന് എംബപെയ്ക്ക് ആകെ 19 ഗോളായി. 20 ഗോളുമായി മെസ്സിയാണ് ഒന്നാമത്. ജയത്തോടെ കഴിഞ്ഞ നാലു ലോകകപ്പുകളിലും ക്വാർട്ടർ ഫൈനലിൽ കടന്ന ആദ്യ ടീമായി ഫ്രാൻസ്. ക്വാർട്ടർ ഫൈനലിൽ മൊറോക്കെയെ നേരിടും

