ആധാറിലെ ഇ-മെയിൽ വിലാസം ഇനി ആധാർ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ചേർക്കാം. സേവനം സൗജന്യം.
ന്യൂഡൽഹി: ആധാർ അപ്ഡേഷനിൽ വരുന്ന മാറ്റങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മുടെഏറ്റവും വലിയ തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ബാങ്കിംഗ്, സർക്കാർ ക്ഷേമപദ്ധതികൾ, മൊബൈൽ സിം, പാസ്പോർട്ട് തുടങ്ങി നിരവധി സേവനങ്ങൾക്ക് ആധാർ നിർബന്ധമായതിനാൽ അതിലെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കേണ്ടതും അത്രതന്നെ പ്രധാനമാണ്.
ആധാർ ഉപയോക്താക്കൾക്ക് ആശ്വാസമാകുന്ന പുതിയ പ്രഖ്യാപനമാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നടത്തിയിരിക്കുന്നത്. ആധാറിലെ ഇ-മെയിൽ വിലാസം ഇനി ആധാർ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ കഴിയും ഡിസംബർ 31 വരെ ഈ സേവനം പൂർണമായും സൗജന്യമായിരിക്കും. സാധാരണ ഈ സേവനത്തിന് ഈടാക്കുന്ന സർവീസ് ചാർജ് ഈ
“മെയിൽ വിലാസം രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും, നിലവിലുള്ള ഇ-മെയിൽ മാറ്റേണ്ടവർക്കും ഈ സൗകര്യം ഉപയോഗിക്കാം. എന്നാൽ ആധാർ ആപ്പ് വഴി നടത്തുന്ന അപ്ഡേറ്റുകൾക്ക് മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. പുതിയ സംവിധാനം ആരംഭിച്ച ആദ്യ രണ്ട് ദിവസത്തിനുള്ളിൽ തന്നെ 2.5 ലക്ഷത്തിലധികം പേർ ഇ-മെയിൽ അപ്ഡേറ്റ് ചെയ്തതായി UIDAI അറിയിച്ചു.
ശരിയായ ഇ-മെയിൽ വിലാസം ബന്ധിപ്പിച്ചാൽ ആധാർ ഓതന്റിക്കേഷൻ നടക്കുമ്പോഴെല്ലാം തത്സമയ അറിയിപ്പുകൾ ലഭിക്കും. സുരക്ഷാ മുന്നറിയിപ്പുകൾ, അപ്ഡേറ്റ് വിവരങ്ങൾ, മറ്റ് സേവന അറിയിപ്പുകൾ എന്നിവയും നേരിട്ട് ഇ-മെയിലേക്ക് ലഭിക്കുന്നതിനാൽ ആധാർ ഉപയോഗം കൂടുതൽ സുരക്ഷിതമാകും. മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ വിവിധ സേവനങ്ങൾക്കുള്ള ഒടിപികളും എളുപ്പത്തിൽ സ്വീകരിക്കാനാകും

