AI girlfriend

ഹോർമുസിലും ഗൾഫ്​ മേഖലയിലും സംഘർഷം കനക്കുന്നു. ആക്രമണങ്ങളിൽ 14 മരണം

ടെഹ്റാൻ :യുഎസ്​-ഇറാൻ സേനകൾ തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതോടെ ഹോർമുസിലും ഗൾഫ്​ മേഖലയിലും സംഘർഷം കനക്കുന്ന. രണ്ട്​ ദിവസങ്ങളിലായി 5 പ്രവിശ്യകളിൽ നടന്ന യുഎസ്​ ആക്രമണത്തിൽ 14 പേർ  78 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലന്ന്
നെതന്യാഹു വ്യക്തമാക്കി. ഇറാന് നേരെ ആക്രമണത്തിന് സജ്ജമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. കരാറിനു വേണ്ടി ഇറാൻ ആഗ്രഹിക്കുന്നതായി യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു​. കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന്​ അമേരിക്കക്ക്​ ഇറാൻ മുന്നറിയിപ്പ് നൽകി​. പ്രശ്ന പരിഹാരത്തിനായി തിരക്കിട്ട നീക്കങ്ങളിലാണ് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും പാക്കിസ്ഥാനും

Leave a Reply

Your email address will not be published. Required fields are marked *