വീണക്കെ തിരായ നിലപാട് കടുപ്പിച്ച് ഇഡി , ഹവാല ഇടപാടിൽ പാർട്ടിയും മൗനത്തിൽ
തൃശൂര്‍: സി.എം.ആര്.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണക്കെതിരായ നിലപാട് കടുപ്പിച്ച
വീണയ്ക്കെതിരേ ഹവാല ഇടപാടിലും നിലപാട് കടുപ്പിച്ചതോടെ സി.പി.എം. പ്രതിസന്ധിയിൽ
സി.പി.എമ്മും കേന്ദ്രസര്‍ക്കാരുമായി ആരോപിക്കപ്പെട്ടിരുന്ന ‘പാലം’ തകര്‍ന്നതിന്റെ സൂചനയായാണ് പാര്‍ട്ടിയിലെതന്നെ പ്രബലവിഭാഗം ഇ.ഡി. നീക്കങ്ങളെ വിലയിരുത്തുന്നത്. പിണറായിക്കെതിരേ പാര്‍ട്ടിയില്‍ രൂപപ്പെട്ട പുതിയ ഗ്രൂപ്പ് സമവാക്യങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന.
ചോദ്യംചെയ്യലും മൊഴിയെടുക്കലും രേഖാ പരിശോധനയുമൊക്കെയായി വര്‍ഷങ്ങളോളം മുടന്തിനീങ്ങിയ ഇ.ഡി. അന്വേഷണം മറ്റൊരു തലത്തിലേക്കു നീങ്ങിയത് ഡല്‍ഹിയിലെ സി.ജെ.പി. പ്രക്ഷോഭത്തിനുശേഷമാണ്. മാസപ്പടി കേസില്‍നിന്ന് പൊടുന്നനെ മാറി, 20 കോടിയുടെ ഹവാല ഇടപാടിലേക്കുവരെ വീണയെ്ക്കതിരായ തെളിവുകള്‍ ഇ.ഡി. പുറത്തുവിട്ടത് അസാധാരണനീക്കമായാണ് സി.പി.എം. നേതൃത്വം വിലയിരുത്തുന്നത്. കണ്ടെത്തിയ തെളിവുകള്‍ ഇ.ഡി. പത്രക്കുറിപ്പിലൂടെ പുറത്തുവിടുന്നത് അസാധാരണമാണ്.
എസ്.എഫ്.ഐ.ഒ. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയ കാര്യങ്ങള്‍തന്നെയാണ് ഇ.ഡി. ഇപ്പോള്‍ പുറത്തുവിടുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇ.ഡിക്ക് അന്വേഷണാനുമതി മാത്രമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അറസ്റ്റിലേക്ക് നയിക്കാന്‍ ഉതകുന്ന തരത്തില്‍ അനുമതി നല്‍കിയതാണ് സി.പി.എമ്മിനെ അമ്പരപ്പിക്കുന്നത്.
കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഒഴിവാക്കാനുള്ള ബി.ജെ.പി. നീക്കത്തിന്റെ ഭാഗമായാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇ.ഡി. അന്വേഷണം തെളിവ് ശേഖരണത്തില്‍ മാത്രമൊതുക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇരുസര്ക്കാരുകള്ക്കിടയില് പാലമായി പ്രവര്‍ത്തിച്ച ചില നേതാക്കള്‍ കേന്ദ്രത്തില്‍നിന്ന് ഇതുസംബന്ധിച്ച ഉറപ്പും നേടി. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് ഡല്‍ഹി കേരളാ ഹൗസിലെത്തി നടത്തിയ ചര്‍ച്ചയും ഏറെ വിവാദമായിരുന്നു. പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയപ്പോഴും കേന്ദ്രത്തെ പ്രകോപിക്കാതിരിക്കാന്‍ പിണറായി ശ്രദ്ധിച്ചു.
കേരളത്തില്‍ സി.പി.എമ്മിന് ഭരണം നഷ്ടമായതോടെ, ‘പിണറായി സംരക്ഷണ’ത്തില്‍ കേന്ദ്രത്തിനും താത്പര്യം കുറഞ്ഞു. സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള ചില നീക്കങ്ങള്‍ കേന്ദ്രത്തെ പ്രകോപിപ്പിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സി.ജെ.പി. സമരത്തോട് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പോലും അകലം പാലിച്ചെങ്കിലും, ബേബിയുടെ നേതൃത്വത്തില്‍ സി.പി.എം. ജന്തര്‍ മന്ദറിലെത്തി പിന്തുണച്ചു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ കൂട്ടമായി സമരസ്ഥലത്തെത്തിച്ചു.
പിണറായി സര്‍ക്കാരിന്റെ കാലത്ത് ‘പാല’മായ നേതാക്കളും ബേബിക്കൊപ്പം സി.ജെ.പി. സമരത്തില്‍ സജീവമായി. ഇതോടെയാണ് വീണയെ പൂട്ടാനുള്ള നിര്‍ദേശം ഇ.ഡിക്കു ലഭിച്ചതെന്നാണ് സൂചന. അറസ്റ്റിലേക്ക് നയിക്കപ്പെടുന്ന സാഹചര്യത്തില്‍ വീണയെ്ക്കതിരായ പൊതുബോധം രൂപപ്പെടുത്താനുളള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

