‘മക്ക സഖ്യം’ ആദ്യ യോഗം തുർക്കിയ്യയിൽ . സൗദി സംഘം നാളെ എത്തും
ഇസ്‌തംബൂൾ:പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ രൂപപ്പെട്ട മക്ക സഖ്യം തുർക്കിയ്യയലെ ഇസ്‌തംബൂളിൽ ഒത്തുചേരുന്നു
സൗദി അറേബ്യ, തുർക്കി, പാകിസ്താൻ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ ‘മക്ക സംയുക്ത പ്രതിരോധ കരാർ’സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കുന്നതിനായി സൗദി പ്രതിനിധി സംഘം ഇസ്താംബൂളിലെത്തി. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലാണ് സംഘം തുർക്കിയിലെത്തിയത്. വിദേശകാര്യ മന്ത്രി, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിലുണ്ട് മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധ-വിദേശകാര്യ മന്ത്രിമാർ, സായുധ സേനാ തലവന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് ഉച്ചകോടിയിൽ പങ്കാളികളാകുന്നത് .
ആഗസ്റ്റ് 7-നാണ് സൗദി, തുർക്കി, പാകിസ്താൻ രാജ്യങ്ങൾ തമ്മിൽ തന്ത്രപ്രധാനമായ മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. പ്രതിരോധ സഹകരണം ശക്തമാക്കൽ, അന്താരാഷ്ട്ര സുരക്ഷാ വിഷയങ്ങൾ, മൂന്ന് രാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള പരസ്പര ഏകോപനവും ശേഷിയും വർധിപ്പിക്കൽ തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങൾ
ചർച്ചയാവും

