AI girlfriend

തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം വാഹനാപകട ത്തിൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ലഹരി ഉപയോഗിച്ചിരുന്നതായി സൂചന

തൃശൂർ :തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ലഹരി ഉപയോഗം അപകടത്തിന് കാരണമായതായി സൂച. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.

മരിച്ച വിദ്യാർത്ഥികളിൽ ഒരാളാണ് വാഹനമോടിച്ചിരുന്നത്. കൂടുതൽ പരിശോധനയ്ക്കായി രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും.
രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതുകൊണ്ടുമാത്രം അതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് അന്തിമമായി സ്ഥിരീകരിക്കാനാകില്ലെന്ന് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കർ പറഞ്ഞു. അപകടത്തിലേക്ക് നയിച്ച മറ്റ് സാഹചര്യങ്ങളും വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *