തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ സ്ഥാനം രാജി വെച്ച് ബി.ജെ. പി കൗൺസിലർ ആർ ശ്രീലേഖ. കോൺഗ്രസുമായി രഹസ്യ ചർച്ച
തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ സ്ഥാനം രാജി വെച്ച് ബി.ജെ. പി കൗൺസിലർ ആർ ശ്രീലേഖ ശാസ്തമംഗലം വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ അപ്രതീക്ഷിതമായി കൗൺസിലർ സ്ഥാനം രാജിവെച്ചത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മേയർ വി.വി. രാജേഷിന്റെ ഓഫിസിലെത്തിയാണ് അവർ രാജിക്കത്ത് കൈമാറിയത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ബിജെപി കോർപറേഷൻ ഭരണം നടത്തുന്നതിനിടെയാണ് ഈ പെട്ടെന്നുള്ള രാജി.ഇതിനിടെ കോൺഗ്രസുമായി രഹസ്യ ചർച്ചകൾ നടക്കുന്നതായി സൂചന. ബിജെപി ഒരു സീറ്റ് ഭൂരിപക്ഷത്തിലാണ് ഭരണം നടത്തുന്നത് .
ബി.ജെ.പിയുടെ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് കൗൺസിലറായ ശ്രീലേഖ തന്നെ മേയറക്കാത്തതിൽ കടുത്ത കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാർട്ടി നേതൃത്വവുമായി ശ്രീലേഖയ്ക്ക് പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായി വിവരമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും അവർക്ക് മൂന്നാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. പ്രതീക്ഷിച്ചത്ര വോട്ടുകൾ നേടാൻ ശ്രീലേഖയ്ക്ക് കഴിഞ്ഞില്ലെന്ന വിമർശനവും അന്ന് ഉയർന്നിരുന്നു

