ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തെ ‘ഭീകരപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച് യു.എ.ഇ.
ദുബായ് : ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തെ ‘ഭീകരപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച് യു.എ.ഇ സംഭവത്തെക്കുറിച്ചും അതിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ചും അന്വേഷണം തുടരുന്നതിനിടയിലാണ് യു.എ.ഇ പ്രസിഡൻഷ്യൽ ഉപദേഷ്താവ് അൻവർ ഗർഗാഷിന്റെ പ്രസ്താവന. അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ നടത്തിയ ഇടപെടലുകളെ അദ്ദേഹം
ഗൗരവമേറിയ ഒരു ഭീകരപ്രവർത്തനത്തെയും വരാനിരുന്ന വലിയ ദുരന്തത്തെയും ധീരമായി നേരിട്ട ക്യാപ്റ്റൻ മച്ചാർ എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നുവെന്ന് ഗർഗാഷ് വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ പൈലറ്റ് അസാധാരണമായ ധീരതയും ഉത്തരവാദിത്തബോധവുമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എക്സ് പ്ലാറ്റ്‌ഫോമിലെ തന്റെ പോസ്റ്റിലാണ് മച്ചാറിനെ അദ്ദേഹം ‘യഥാർത്ഥ ഹീറോ’ എന്ന് വിശേഷിപ്പിക്കുകയും അങ്ങേയറ്റം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലെ അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെയും ധാർമ്മിക ബോധത്തെയും അഭിനന്ദിക്കുകയും ചെയ്തത്.
ലളിതമായ വ്യാഖ്യാനങ്ങൾ നടത്തുന്നതും ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. തീവ്രവാദവും ഭീകരവാദവും ഉയർത്തുന്ന ഭീഷണികളെ നേരിടുന്നതിൽ ജാഗ്രതയും മുൻകരുതലുകളും എക്കാലത്തും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

