മഹല്ല് കമ്മറ്റിയുടെ ആദരം ഏറ്റു വാങ്ങിയ 12 കാരൻ പുഴയിൽ മുങ്ങി മരിച്ചു.
(കാസർകോട്: ( www.10visionnews.com ) മഹല്ല് കമ്മറ്റിയുടെ ആദരം ഏറ്റു വാങ്ങിയ 12 കാരൻ പുഴയിൽ മുങ്ങി മരിച്ചു
മുടങ്ങാതെ പള്ളിയിൽ ജമാഅത്തിന് എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച ചെർക്കള പാടിയിലെ മിദ്‌ലാജ് ആണ് മരിച്ചത്. മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ആഗസ്റ്റ് 30-നാണ് മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ മിദ്‌ലാജ് ഒഴുക്കിൽപ്പെട്ടത്. ആലംപാടി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. സുബ്ഹി അടക്കം എല്ലാ നിസ്‌കാരങ്ങൾക്കും മുടങ്ങാതെ പള്ളിയിൽ ജമാഅത്തിന് എത്തിയ മിദ്‌ലാജിനെ കഴിഞ്ഞ നബിദിനത്തിനാണ് മഹല്ല് കമ്മിറ്റി ആദരിച്ചത്. സൈക്കിൾ ആയിരുന്നു മിദ്‌ലാജിന് സമ്മാനമായി നൽകിയത്.

