ഇ എം. കോയ ഹാജിയുടെ വിയോഗത്തിൽ നാട് അനുശോചിച്ചു..
കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ മുസ് ലിം യതീം ഖാന ജനറൽ സെക്രട്ടറി ഇ.എം. കോയ ഹാജിയുടെ വിയോഗത്തിൽ നാട് അനുശോചിച്ചു.മൂന്നു പതിറ്റാണ്ട് കാലം
മത – സാമൂഹ്യ- വിദ്യാഭ്യാസ കർമരംഗത്ത് നിറഞ്ഞുനിന്ന മാതൃകാ വ്യക്തിത്വമായിരുന്നു കോയ ഹാജിയെന്ന് ‘
അനുശോചനപ്രസംത്തിൽ പ്രാസംഗികർ അഭിപ്രായപ്പെട്ടു.
മുസ് ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ. മൂസ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി.
എ ടി ബഷീർ ഹാജി അധ്യക്ഷതവഹിച്ചു.
കെ.പി.കോയഅനീഷ് പാലാട്ട് , പി എം ബാബു വ്യാപാരി വ്യവസായി പ്രസിഡൻറ് മാമുക്കുട്ടി വെള്ളക്കാട്ട്,മരക്കാർ ഹാജി ,പേങ്കാട്ടിൽ അഹമ്മദ് ഹാജി
ടി.പി. മുഹമ്മദ്, എം.ടി. മാമുകോയ , എ ബഷീർ, ടി.പി. ഷാഹുൽ ഹമീദ്, ബഷീർ , കെ.എം കോയ, എം.സി. സൈനുദ്ദീൻ , മുജീബ് റഹ്മാൻ ഇ , എന്നിവർ സംസാരിച്ചു.

