ഇൻസ്റ്റ ഗ്രാമിൽ ഏഴ് മില്യൻ ഫോളോവേഴ്സ് ഉള്ള വ്ലോഗർ അനുരാഗ് ദോഭൽ ഒറ്റപ്പെടലിൻ്റെയും അപമാനത്തിൻ്റെയും വ്യഥകൾ ഇൻസ്റ്റഗ്രാമിൽ ലൈവായി പങ്കുവെച്ച് മരണത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി ഗുരുതരാവസ്ഥയിൽ
ഇൻസ്റ്റ ഗ്രാമിൽ ഏഴ് മില്യൻ ഫോളോവേഴ്സ് ഉള്ള
വ്ലോഗർ അനുരാഗ്
ദോഭൽ
ഒറ്റപ്പെടലിൻ്റെയും അപമാനത്തിൻ്റെയും വ്യഥകൾ ഇൻസ്റ്റഗ്രാമിൽ
ലൈവായി പങ്കുവെച്ച് മരണത്തിലേക്ക്
വാഹനം ഇടിച്ചു കയറ്റി
ഗുരുതരാവസ്ഥയിൽ…
ഇൻസ്റ്റാഗ്രാം ലൈവിലൂടെ മരിക്കുകയാണെന്ന് വെളിപ്പെടുത്തിയ ശേഷം വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി യാണ് മോട്ടോവ്ലോഗറും ബിഗ് ബോസ് 17 മത്സരാർഥിയുമായ അനുരാഗ് ദോഭാൽ ആത്മഹത്യക്കു ശ്രമിച്ചത്.
മീഡിയൻ ബാരിയറുകളിൽ ഇടിച്ച് കയറ്റിയ വാഹനം പൂർണമായും തകരുകയായിരുന്നു. അനുരാഗ് ദോഭൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
UK07 റൈഡർ ‘ എന്ന അക്കൗണ്ടിലൂടെ സോഷ്യൽ മീഡിയയിൽ സുപരിചിതനായ ദോഭലിന്, ഇന്‍സ്റ്റഗ്രാമില്‍ മാത്രം 7 മില്യണിലധികം ഫോളോവേഴ്സുണ്ട്. ഗാസിയാബാദിലെ മസൂരി പ്രദേശത്തെ ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിലാണ് സംഭവം. എസ്‌യുവിയില്‍ 150 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിച്ചായിരുന്നു അനുരാഗ് ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയത്. താൻ പൂർണമായും ഒറ്റപ്പെട്ടതായി തോന്നുന്നുവെന്നും വിളിക്കാൻ ആരുമില്ലയെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു. ഏകദേശം 80,000 പേർ ലൈവിന് കാഴ്ചക്കാരായി ഉണ്ടായിരുന്നു. ‘അടുത്ത ജന്മത്തിൽ വരുമ്പോൾ അമ്മ എനിക്ക് സ്നേഹം നൽകണം, എനിക്ക് സ്നേഹം അത്രമേൽ ആവശ്യമായിരുന്നു’ എന്നുപറഞ്ഞ് അനുരാഗ് ലൈവില്‍ പൊട്ടിക്കരഞ്ഞു. ‘ഇത് അവസാനത്തെ യാത്രയാണ്, വിട’ എന്ന് അലറിക്കൊണ്ട് അദ്ദേഹം സ്റ്റിയറിങ് വലതുവശത്തേക്ക് വെട്ടിക്കുകയായിരുന്നു. നേരത്തേയും നിരവധി പോസ്റ്റുകൾ അനുരാഗ് നടത്തിയിരുന്നു. താൻ മാനസിക പീഡനം നേരിടുന്നതായും കുടുംബത്തിൽ നിന്ന് സമ്മർദം നേരിട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കുടുംബം തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. തന്നെ പരസ്യമായി അപമാനിച്ചതായും ബന്ധുക്കളുടെ മുന്നിൽ ക്ഷമാപണം നടത്താൻ നിർബന്ധിതനാകുകയും ചെയ്തുവെന്നും വിശദീകരിച്ചു.
ഇൻസ്റ്റ ഗ്രാമിൽ ഏഴ് മില്യൻ ഫോളോവേഴ്സ് ഉള്ള
വ്ലോഗർ അനുരാഗ്
ദോഭൽ
ഒറ്റപ്പെടലിൻ്റെയും അപമാനത്തിൻ്റെയും വ്യഥകൾ ഇൻസ്റ്റഗ്രാമിൽ
ലൈവായി പങ്കുവെച്ച് മരണത്തിലേക്ക്
വാഹനം ഇടിച്ചു കയറ്റി
ഗുരുതരാവസ്ഥയിൽ …