സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 86 സീറ്റുകളിൽ മത്സരിക്കും.
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. 86 സീറ്റുകളിളിലാണ് സിപിഎം മത്സരിക്കുന്നത്. 56 എംഎൽഎമാർ ഇത്തവണയും മത്സരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണയും ധർമ്മടത്ത് മത്സരിക്കും. കെ.കെ ശൈലജ പേരാവൂരിലും പി.രാജീവ് കളമശ്ശേരിയിലും ജനവിധി തേടും. കെ.എൻ ബാലഗോപാൽ കൊട്ടാരക്കരയിൽ നിന്നും പി.എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും തെരഞ്ഞെടുപ്പിനെ നേരിടും.
മഞ്ചേശ്വരം – കെ ആർ ജയാനന്ദ, ഉദുമ – സി എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂർ – വിപിപി മുസ്തഫ, പയ്യന്നൂർ – ടി.ഐ മധുസൂദനൻ, കല്ല്യാശ്ശേരി – എം വിജിൻ, തളിപ്പറമ്പ് – പി കെ ശ്യാമള, അഴീക്കോട് – കെ വി സുമേഷ്, തലശ്ശേരി – കാരായി രാജൻ, മട്ടന്നൂർ – വി കെ സനോജ്
കുറ്റ്യാടി – കെ പി കുഞ്ഞമ്മദ് കുട്ടി, കൊയിലാണ്ടി – കെ ദാസൻ, പേരാമ്പ്ര – ടി പി രാമകൃഷ്ണൻ, ബാലുശ്ശേരി – കെ.എം സച്ചിൻദേവ്, കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ, ബേപ്പൂർ – പി എ മുഹമ്മദ് റിയാസ്, തിരുവമ്പാടി – ലിന്റോ ജോസഫ്,
വർക്കല – വി ജോയ്, ആറ്റിങ്ങൽ – ഒ. എസ് അംബിക, വാമനപുരം – ഡി. കെ മുരളി, കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ, വട്ടിയൂർക്കാവ് – വി.കെ പ്രശാന്ത്, നേമം – വി ശിവൻകുട്ടി, അരുവിക്കര – ജി. സ്റ്റീഫൻ, പാറശ്ശാല – സി. കെ ഹരീന്ദ്രൻ, കാട്ടാക്കട – ഐ. ബി സതീഷ്, നെയ്യാറ്റിൻകര – കെ. ആൻസലൻ
കൊല്ലം – എസ് ജയമോഹൻ, ചവറ – സുജിത് വിജയൻ പിള്ള (സിപിഎം സ്വതന്ത്രൻ ), കൊട്ടാരക്കര – കെ. എൻ ബാലഗോപാൽ, കുണ്ടറ – എസ് എൽ സജികുമാർ, ഇരവിപുരം – എം നൗഷാദ്, ആറന്മുള – വീണ ജോർജ്, കോന്നി – കെ യു ജനീഷ് കുമാർ
അരൂർ – ദലീമ ജോജോ, ആലപ്പുഴ – പി.പി ചിത്തരഞ്ജൻ, അമ്പലപ്പുഴ – എച്ച് സലാം, കായംകുളം – യു പ്രതിഭ, മാവേലിക്കര – എം.എസ് അരുൺകുമാർ, ചെങ്ങന്നൂർ – സജി ചെറിയാൻ, ഏറ്റുമാനൂർ – വി.എൻ വാസവൻ, കോട്ടയം – അഡ്വ. കെ അനിൽകുമാർ, പുതുപ്പള്ളി – കെ.എം രാധാകൃഷ്ണൻ

