പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് :

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായ. എരഞ്ഞിക്കൽ അമ്പലപ്പടി സ്വദേശിയായ അബ്ദുൽ അസീസി(63)നെയാണ് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.

പെരുന്നാൾ ദിനത്തിൽ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന 13 വയസ്സുകാരനെ പ്രതി എ.ടി.എമ്മിൽ നിന്ന് പണം എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയെ തൊട്ടടുത്തുള്ള എ.ടി.എം കൗണ്ടറിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തിൽ ഭയന്ന കുട്ടി ഉടൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ പരാതിയിൽ കേസെടുത്തു. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ ഷാമില്‍ അമീൻ, എ.എസ്.ഐ പത്മരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർ സജിനേഷ്, ലജിഷ, ശ്രുതി എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *