വണ്ടൂരിൽ വൻ അഗ്നിബാധ; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

വണ്ടൂർ :കാളികാവ് റോഡിൽ കുരിക്കുണ്ടിൽ പെട്രോൾ പമ്പിന് സമീപം വൻ അഗ്നിബാധ. എൻ.എം. പഴക്കടയോട് ചേർന്ന് ഷെഡ്ഡിൽ നിർത്തിയിട്ട കാർ, ഗുഡ്‌സ്, ബൈക്ക് തുടങ്ങിയവ കത്തിനശിച്ചു. ഷെഡും പൂർണമായും
കത്തിനശിച്ചു.

ഉച്ചയ്ക്ക് 12.30 നാണ് തീപിടിത്തം ഉണ്ടായത്. അരമണിക്കൂറോളം തീ ആളിക്കത്തി. തിരുവാലിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. വണ്ടൂർ പൊലീസും നാട്ടുകാരും
വാഹനങ്ങൾ തടഞ്ഞതു മൂലം കൂടുതൽ അപകടം ഒഴിവായി.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *