കേരളം : മുസ്ലിം രാഷ്ട്രീയം ചരിത്രവായനയിലെ തിരുത്തലുകൾ പ്രകാശനം ചെയ്തു

മാവൂർ : ചരിത്രത്തെ ബോധപൂർവ്വം തമസ്കരിക്കുകയും വികലമാക്കുകയും ചെയ്യുന്നവരെ നാം കരുതിയിരിക്കണമെന്നും
ഇത്തരം ചരിത്ര നിർമിതിക്കെതിരെ യഥാർത്ഥ ചരിത്രം വെളിച്ചത്തു കൊണ്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അഭിപ്രായപ്പെട്ടു.
പി.ജയരാജൻ്റെ
ഈയിടെ പുറത്തിറങ്ങിയ
പുസ്തകത്തിലെ വസ്തുതാ പരമല്ലാത്ത വിശകലനത്തിനെതിരെ
മുൻ സ്പീക്കർ
കെ.എം. സീതി സാഹിബിൻ്റെ
പൗത്രനും ഗ്രന്ഥകാരനുമായ കെ.എം. അൽതാഫ് എഴുതിയ കേരളം: മുസ്ലിം രാഷ്ട്രീയം ചില തിരുത്തലുകൾ എന്ന കൃതി പ്രകാശനം ചെയ്തു ചൂലൂർ സി.എച്ച്. സെൻ്ററിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ”
സുപ്രഭാതം പത്രാധിപർ ടി.പി. ചെറുപ്പ പുസ്തകം ഏറ്റുവാങ്ങി.
കെ.പി യു അലി അധ്യക്ഷതവഹിച്ചു.
അബ്ദുറഹിമാൻ മങ്ങാട്, ഡോ.അജ്മൽ മുഈൻ ,ബാപ്പുവാവാട് അസ്ലം ചെറുവാടി, പി.ടി.കുഞ്ഞാലി , കെ.എം. അൽത്താഫ്,സിദ്ദീഖ് കുറ്റിക്കാട്ടൂർ ,എന്നിവർ സംസാരിച്ചു.
ചടങ്ങിൽസി. മുനീറത്ത്,
കെ.സി.അൻവർ , അബ്ദുചാലിൽ,
എം.പി. ജുമൈന,പി.പി. മൊയ്തീൻ ഹാജി, ഇ.സി.എം. ബഷീർ മാസ്റ്റർ,സനോ ബർ കെ.എം.
ഡോ.റിദിമ അബീദ്, അബീദ് അബ്ദുൽ ഹമീദ്
എന്നിവർ സംബന്ധിച്ചു.
കോഴിക്കോട് ബുക് എൻ.പ്രിൻ്റാണ്
പുസ്തകം പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *