തെക്കൻ ലബനാനിൽ ഹിസ്ബുല്ലയുടെ പ്രത്യാക്രമണം നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു ,

ബൈറൂത്ത് :തെക്കൻ ലബനാനിൽ ഹിസ്ബുല്ലയുടെ പ്രത്യാക്രമണംനാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു  രണ്ട് പേർക്ക് പരിക്ക് തെക്കൻ ലബനാനിൽ ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തിൽ തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ. കൊല്ലപ്പെട്ടവരിൽ മൂന്ന് സൈനികരുടെ പേരുവിവരങ്ങൾ ഇസ്രായേൽ പുറത്തുവിട്ടു. സൈനികർക്ക് നേരെ ടാങ്ക് വേധ മിസൈൽ തൊടുത്തു വിട്ടശേഷം ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. ഇതോട് കൂടി ലബനാനിൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം പത്തായി.

ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതിനകം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനാൻ പിടിച്ചടക്കുമെന്നും ഗസ്സ പോലെയാക്കിത്തീർക്കുമെന്നും ഇസ്രായേലി മന്ത്രി ബെസലെൽ സ്മോട്രിച് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിടുമ്പോഴും ലബനാനിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന ഇസ്രായേലി സൈനികർ വൻ തിരിച്ചടിയാണ് യുദ്ധുഖത്ത് നേരിടുന്നത്.
വരും ദിവസങ്ങളിൽ ലബനാനിൽ കൂടുതൽ സൈനികർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *