പാതിരാവിലും ആവേശക്കടൽ തീർത്ത് ഷാഫിയും ഫിറോസും.

കുറ്റിക്കാട്ടൂർ : പാതിരാവിലും ആവേശക്കടൽ തീർത്ത് ഷാഫിയും ഫിറോസും
യുഡിഎഫ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഷാഫി പറമ്പിൽ എംപിയും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസും നടത്തിയ റോഡ്‌ ഷോ കാണാൻ പാതിരാവിലും സ്ത്രീകൾ അടക്കം നിരവധി പേർ റോഡരുകിൽ
കാത്തു നിന്നു.
തിങ്കളാഴ്ച രാത്രി
രാത്രി 10 മണിയും കഴിഞ് എത്തിയതാര പ്രചാരകനായ ഷാഫി പറമ്പിലിനെ വൻ ആഘോഷമായാണ് പ്രവർത്തകർ വരവേറ്റത്
വൈകിയത്‌ ക്ഷമ ചോദിച്ചു തുടങ്ങിയ ഷാഫിയുടെ  റസാഖ് മാസ്റ്റർക്ക് വോട്ടുതേടിയുള്ള പ്രസംഗം മൈക് ഇല്ലെങ്കിലും ഫുൾ ഓണിലാണ് ആളുകൾ ഏറ്റെടുത്തത്.
മാത്തറയിൽ നിന്നും ആരംഭിച്ച റോഡ് ഷോ സമാപന വേദിയായ കുറ്റിക്കാട്ടൂർ ലക്ഷ്യം വച്ചു നീങ്ങുമ്പോൾ, പാതിരാവിലും ഓരോ അങ്ങാടികളിലും നൂറു കണക്കിന് ആളുകളാണ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്ററെയും ഷാഫിയേയും കാത്തിരുന്നത്.
പന്തീരാങ്കാവ്, പുത്തൂർമഠം, പെരുമണ്ണ, കോട്ടായിത്താഴം, പൂവ്വാട്ടുപറമ്പ്
ഒടുക്കം കുറ്റിക്കാട്ടൂർ യുഡിഎഫ് മേഖല ഓഫിസിൽ ഒരുക്കിയ സമാപന ചടങ്ങിലേക്ക് ഷാഫിയുടെയും ഫിറോസിന്റെയും അകമ്പടിയോടെ സ്ഥാനാർഥി എംഎ റസാഖ് മാസ്റ്റർ എത്തുമ്പോൾ
രാത്രി പതിനൊന്ന് മണി പിന്നിട്ടു
ആവേശം കെടാതെ ആർത്തിരമ്പിയ ജനം ഇവർക്കൊപ്പമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *