എറണാകുളം പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഏഴു പേർ കസ്റ്റഡിയിൽ
കൊച്ചി:എറണാകുളം പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആറു പേരെ കസ്റ്റഡിയിൽ എടുത്തു.
പെരുമ്പാവൂർ മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പിടിയിലായവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. പ്ലൈവുഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മരക്കഷണങ്ങൾ ഉപയോഗിച്ചാണ് യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചത്.
അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബിസുദ്ദീൻ ഹസനലി, മുസമ്മിൽ എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത് . പ്രതികളെ കമ്പനി പരിസരത്ത് നിന്ന് തന്നെയാണ് പോലീസ് പിടികൂടിയത് കൊല്ലപ്പെട്ട ആളുടെ
മൃതദേഹം
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

