ഫാത്വിമ തഹ്‌ലിയക്ക് ശാരീരിക അസ്വസ്ഥത; പ്രചരണ  പരിപാടി മാറ്റിവെച്ചു.

പേരാമ്പ്ര :ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഫാത്തിമ തഹിലിയയുടെ പ്രചരണ  പരിപാടി മാറ്റിവെച്ചു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഇന്നത്തെ പ്രചാരണം അവസാനിപ്പിച്ചു.

അതേസമയം, സമുദായത്തിന്റെ പേര് പറഞ്ഞ് പ്രചരണം നടത്തിയെന്ന എൽഡിഎഫ് പരാതിയിൽ ഫാത്തിമ തഹിലിയക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽ‍കിയിരുന്നു. പേരാമ്പ്ര മണ്ഡലത്തിന്റെ ഉപവരണാധികാരിയാണ് നോട്ടീസ് നൽകിയത്.

പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനിടെ നടത്തിയ വിവാദ അനൗൺസ്മെന്റിൽ ടി.പി രാമകൃഷ്ണനും നോട്ടീസ് നൽകിയിരുന്നു. അനൗൺസ്മെന്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. മാതൃകാ പെരുമാറ്റചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *