ട്രമ്പിൻ്റെ അന്ത്യ ശാസനം തള്ളി ഇറാൻ കരയുദധത്തിന് 12 ലക്ഷം സാധാരണക്കാരെ അണിനിരത്തും

ടെഫ്റാൻ : ട്രമ്പിൻ്റെ അന്ത്യ ശാസനം തള്ളി ഇറാൻ കരയുദധത്തിന് 12 ലക്ഷം സാധാരണക്കാരെ അണിനിരത്തു .യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും അന്ത്യശാസനം നല്‍കിയിരിക്കെ, താല്‍ക്കാലിക വെടിനിര്‍ത്തല്‍  യുദ്ധം പുനരാരംഭിക്കാനുള്ള സമയം കണ്ടെത്തലാണ്. യുദ്ധം സമ്പൂര്‍ണമായും അവസാനിപ്പിക്കണം എന്നതാണ് ഇറാന്റെ നിലപാട്. താല്‍ക്കാലിക വെടിനിര്‍ത്തലിനായി ഹോര്‍മുസ് തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

കരയുദ്ധമുണ്ടായാല്‍ നേരിടാനുള്ള തയാറെടുപ്പുകളും ഇറാന്‍ കൈക്കൊള്ളുകയാണ്. പൊരുതാന്‍ തയാറായ 12 ദശലക്ഷം സാധാരണക്കാരെ സൈന്യത്തോടൊപ്പം അണിനിരത്തും. രജിസ്‌ട്രേഷന് 10 നാള്‍ നീളുന്ന കാമ്പയില്‍ ആരംഭിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. അടിയന്തര വെടിനിര്‍ത്തലിനുള്ള നിര്‍ദേശം പാകിസ്താന്‍ ഇറാന് മുന്നില്‍വെച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അന്ത്യശാസനം നല്‍കി തീരുമാനമെടുപ്പിക്കാനുള്ള യുഎസിന്റെ സമ്മര്‍ദ തന്ത്രത്തിന് വഴങ്ങില്ലെന്നാണ് ഇറാന്റെ നിലപാട്.
ബുഷേര്‍ ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുടെ നിസ്സംഗ നിലപാടിനെ ഇറാന്‍ വിമര്‍ശിച്ചു. ആണവ വികിരണം സംഭവിച്ചാല്‍ മേഖലയെയാകെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. നയതന്ത്രത്തിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ള വഴി തകര്‍ത്തത് അമേരിക്കയാണ്. പുറത്ത് പറയുന്നതല്ല അമേരിക്കയുടെ ഉള്ളിലിരിപ്പും പ്രവര്‍ത്തനവും എന്ന് ലോകത്തിന് നന്നായി അറിയാമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇറാനില്‍ അമേരിക്ക തുടരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ നയതന്ത്രം ആ രാജ്യം കൈവെടിഞ്ഞു എന്നതിന്റെ തെളിവാണ്.

Leave a Reply

Your email address will not be published. Required fields are marked *