ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആര്‍ജിസി) ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു
ടെഹ്‌റാൻ :ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആര്‍ജിസി) ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ട. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ നടത്തിയ ഭീകരാക്രമണത്തിലാണ്’ ഖാദിമി കൊല്ലപ്പെട്ടതെന്ന് ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർണ്ണായക ചുമതലകൾ വഹിച്ചിരുന്ന ഖാദിമി, വിദേശ കടന്നുകയറ്റങ്ങൾ തടയുന്നതിലും സുരക്ഷാ ഏകോപനത്തിലും വലിയ പങ്കുവഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനായിരുന്നു.ഖാദിമിയുടെ വധത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ അറിയിച്ചു

