ട്രംപ് ൻ്റെ ഭീഷണിയെ നേരിടാൻ മനുഷ്യച്ചങ്ങല തീർത്ത് ഇറാൻ.

ടെഹ്റാൻ :ട്രംപ് ൻ്റെ ഭീഷണിയെ നേരിടാൻ മനുഷ്യച്ചങ്ങല തീർത്ത് ഇറാൻ.യുദ്ധം അവസാനിപ്പിക്കണമെന്ന തന്റെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ പാലങ്ങളും പവർ പ്ലാന്റുകളും ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണോതൾഡ് ട്രംപ് ൻ്റെ ഭീഷണിയെ തുടർന്ന് മനുഷ്യച്ചങ്ങല തീർത്ത് ഇറാൻ . യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആക്രമണ ഭീഷണിക്ക് പിന്നാലെ, രാജ്യത്തെ പാലങ്ങൾക്കും വൈദ്യുതി നിലയങ്ങൾക്കും ചുറ്റും ആയിരക്കണക്കിന് ഇറാനികൾ മനുഷ്യമതിൽ തീർക്കുന്നതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാനമായ ഈ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്നത് തടയാനാണ് ജനങ്ങൾ ഒത്തുചേരുന്നത്.
ഇറാന്റെ തന്ത്രപ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ ഇസ്രായേല്‍-യുഎസ് ആക്രമണം. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് ട്രംപ് നല്‍കിയ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഖാര്‍ഗ് ദ്വീപിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ തുടക്കത്തിലും ഖാര്‍ഗ് ദ്വീപ് ആക്രമിക്കപ്പെട്ടിരുന്നു. ഇറാന്റെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഇവിടെയാണ്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കനത്ത ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതൽ കണ്ടെത്തുക
ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ
അന്താരാഷ്ട്ര വാർത്താ വിശകലനം
ലോക വാർത്തകൾ
ഇറാനിലെ അല്‍ബോര്‍സ് പ്രവിശ്യയില്‍ യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. താമസകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇറാനിലെ ഖൊറാമാബാദ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. ഇറാനിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്കും റെയില്‍ ശൃംഖലക്കും നേരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ പലയിടത്തും ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി
ഇന്ന് രാവിലെ മാത്രം 17 സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇറാനില്‍ ആക്രമണമുണ്ടായത്. സാധാരണക്കാര്‍ക്ക് നേരെയുള്ള ഈ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഇറാനിയന്‍ റെഡ് ക്രെസന്റ് ആരോപിച്ചു. അതേസമയം, തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഷിറാസ് പെട്രോക്കെമിക്കല്‍ കോംപ്ലക്‌സിന് നേരെ വീണ്ടും ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.

താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ, ഇറാന്റെ വൈദ്യുതി കേന്ദ്രങ്ങള്‍ക്കും പാ

Leave a Reply

Your email address will not be published. Required fields are marked *