തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് മുരളീധരൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് മുരളീധര

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺ​ഗ്രസിൽ നടക്കുന്ന ചർച്ചയിൽ  സംഘ നൃത്തം ചെയ്യേണ്ടിടത്ത്ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യുന്നത് ശരിയല്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. ആരെയും അനുകൂലിച്ച് ഈ അവസരത്തിൽ പോസ്റ്റ് ഇടുന്നത് ശരിയല്ല. ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനവസരത്തിൽ ആണെന്നും കെ.മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് മുരളീധര വ്യക്തമാക്കി. വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്. ആരെയെങ്കിലും പിന്തുണച്ച് പരസ്യമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് ശരിയായ നടപടിയല്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *