ഇന്റേൺഷിപ്പ് പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണ് തിരൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

തിരൂർ: കോളജ് ഇന്റേൺഷിപ്പിന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബയോടെക്നോളജി വിഭാഗം വിദ്യാർത്ഥിനി ഷെഫീഖ (21) ആണ് മരിച്ചത്. തിരൂർ പറവണ്ണ സ്വദേശിനിയാണ്.

പാലക്കാട് ജില്ലയിലെ ഒരു എൻജിനീയറിങ് കോളജില്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പേപ്പർ പ്രസന്റേഷൻ നടത്തിക്കൊണ്ടിരി ക്കെയാണ് സംഭവം. പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ ഷെഫീഖ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേർന്ന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *