മാധ്യമപ്രവർത്തകന് വധഭീഷണി: പ്രതിഷേധവുമായി കെ.ജെ.യു.

കോഴിക്കോട്: വാർത്ത നൽകിയതിന്റെ പേരിൽ 24 ന്യൂസ് പ്രാദേശിക ലേഖകൻ മജീദ് താമരശ്ശേരിക്കുനേരെ വധഭീഷണിയുണ്ടായ സംഭവത്തിൽ കേരള ജേണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു.) ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യുവതിയുടെ വീടുകയറി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിനാണ് പ്രതിയായ ഡാനിഷ് മാധ്യമപ്രവർത്തകനെ ആക്രമിക്കുകയും ഫോൺ തട്ടിപ്പറിയ്ക്കുകയും ചെയ്തത്.
​മജീദിനെതിരെ വധഭീഷണി മുഴക്കിയ പ്രതിക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് കെ.ജെ.യു. ആവശ്യപ്പെട്ടു. നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് ഇ.എം. ബാബുവും സെക്രട്ടറി ബൈജു വയലിലും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നും യൂണിയൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *