രാജ്യത്തിൻ്റെ വ്യവസ്ഥിതിയെ തുറന്നു കാട്ടിയ ജിതു മുണ്ടക്ക് മരിച്ച സഹോദ രിയുടെ തുക ബാങ്ക് കൈമാറി.

യോഞ്ജർ (ഒഡീഷ):കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ രാജ്യത്തിൻ്റെ മനസ്സാക്ഷിയെ വേദനിപ്പിച്ച വീഡിയോയിലെ ജിതു മുണ്ടങ്ക് മരിച്ച സഹോദരിയുടെ ബാങ്കില ബാലൻസ് തുക കൈമാറി.  സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിൽ എത്തിയ ജിതു മുണ്ടക്ക് ഒഡീഷ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച  കിയോഞ്ജർ ജില്ലയിലെ ഡയാനാലി ഗ്രാമത്തിലെത്തി 19300 രൂപ  കൈമാറി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗ്രാമവാസികളുടെയും ജന പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് തുക നൽകിയത്. ജില്ല റെഡ് ക്രോസ് ഫണ്ട് 30,000 രൂപയും കൈമാറി.
തുക പി​ൻ​വ​ലി​ക്കാ​ൻ സ​ഹോ​ദ​രി​യു​ടെ അ​സ്ഥി​കൂ​ടം തോ​ളി​ലേ​റ്റി തിങ്കളാഴ്ചയായിരുന്നു ജിതു മുണ്ട ​ബാ​ങ്കി​ലെത്തിയിരുന്നത്. മൂ​ന്നു​ത​വ​ണ ബാ​ങ്കി​ൽ പോ​യെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​ല്ല. അ​ക്കൗ​ണ്ട് ഉ​ട​മ നേ​രി​ട്ട് എ​ത്ത​ണ​മെ​ന്നോ അ​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നോ ആ​യി​രു​ന്നു ബാ​ങ്കി​ന്റെ me നി​ല​പാ​ട്. സ​ങ്കീ​ർ​ണ​മാ​യ ഈ ​പ്ര​ക്രി​യ​ക​ൾ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യാ​തെ ഓ​രോ ത​വ​ണ​യും അ​യാ​ൾ നി​സ്സ​ഹാ​യ​നാ​യി മ​ട​ങ്ങി.

ത​ന്റെ മു​ന്നി​ൽ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്ന് ക​ണ്ട ജി​തു, തി​ങ്ക​ളാ​ഴ്ച ഗ്രാ​മ​ത്തി​ലെ ശ്മ​ശാ​ന​ത്തി​ലെ​ത്തി സ​ഹോ​ദ​രി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ കു​ഴി​ച്ചെ​ടു​ത്തു. തു​ണി​യി​ൽ പൊ​തി​ഞ്ഞ അ​സ്ഥി​കൂ​ടം തോ​ളി​ലേ​റ്റി കൊ​ടും വെ​യി​ലി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ബാ​ങ്കി​ലെ​ത്തി.

ബാ​ങ്കി​ന്റെ വ​രാ​ന്ത​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട് ഞെ​ട്ടി​യ ബ്രാ​ഞ്ച് മാ​നേ​ജ​ർ ഉ​ട​ൻ ലോ​ക്ക​ൽ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോലീസെത്തി മുണ്ടയെhttps://www.facebook.com/share/r/1b826hEYVT/ അനുനയിപ്പിച്ചു മൃതദേഹം എണ്ടും സംസ്‌കരിക്കുകയായിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *