മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെ നിലപാട് കടുപ്പിച്ച് സതീശൻ , സതീശനു വേണ്ടി നാടെങ്ങും പ്രകടനം
തിരുവനന്തപുരം:കോൺഗ്രസ് ഹൈകമാണ്ട് നെ കാണാൻ ഗ്രൂപ്പ് നേതാക്കളുടെ വൻ നിരക്കിടയിലും
മുഖ്യമന്ത്രി പദത്തിനായി നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന നിലപാടിലാണ് സതീശ
ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്ന് സതീശൻ പറഞ്ഞു. നേതാവിന് കാഴ്ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടന ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത്. ജെൻ സിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശന്‍റെ അഭിപ്രായം. ഹൈക്കമാൻഡിൻ്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന് ചോദ്യം സാങ്കൽപികമെന്നാണ് മറുപടി നൽകിയത്.
എന്നാൽ
പാർട്ടിയിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശൻമാരുണ്ടെന്നാണ് കെ. സുധാകരൻ പറഞ്ഞത്.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശൻ അനുകൂലികള്‍ തെരുവിലേക്ക്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. കൊടുങ്ങല്ലൂരില്‍ വൈകീട്ട് പ്രകടനം നടക്കും. കുന്നംകുളം കടവല്ലൂരിലും ആലുവയിലും പ്രകടനത്തിന് ആഹ്വാനം.
തിരുവനന്തപുരത്തെ സ്വകാര്യഹോട്ടലിലുള്ള എഐസിസി നിരീക്ഷകരെ കാണാൻ നേതാക്കളുടെ നീണ്ട നിരയെത്തി. വി.ഡി.സതീശൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.എം സുധീരൻ,പി.ജെ കുര്യൻ തുടങ്ങിയവരാണ് എത്തിയത്. കെപിസിസി ആസ്ഥാനത്തെ യോഗത്തിന് മുമ്പാണ് നേതാക്കൾ നിരീക്ഷകരെ കാണാനെത്തിയത്. എംഎൽഎമാരുടെ പിന്തുണ പ്രധാനമാണെന്നും അവരാണ് പാര്‍ട്ടിയുടെ അസ്ഥിത്വമെന്നും കെ.സുധാകരൻ പറഞ്ഞു. പാർട്ടിയിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശൻമാരുണ്ട്. കേരള രാഷ്ട്രീയത്തെക്കുറിച്ച് അവരോട് പറഞ്ഞു ബോധ്യപ്പെടുത്തി. ഒരു പ്രത്യേക പേര് പറഞ്ഞില്ല. പകരം ഒരു ഫോർമുല മുന്നോട്ടു വച്ചു. ഇന്‍റര്‍നാഷണൽ കോൺഗ്രസിൽ ഒരുപാട് നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ കെ.സുധാകരൻ എഐസിസി നിരീക്ഷകർക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ കാര്യത്തിൽ അഭിപ്രായം അകത്തു പറഞ്ഞിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
മുഖ്യമന്ത്രി ചര്‍ച്ചയിൽ സിഎംപിക്ക് പ്രഖ്യാപിത നിലപാടുണ്ടെന്ന് സി.പി ജോൺ പറഞ്ഞു. ഹൈക്കമാൻഡിന് ആളെ കണ്ടെത്താൻ കഴിവുണ്ട്. അവർ എടുക്കുന്ന തീരുമാനം സിഎംപി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങൾക്ക് കോൺഗ്രസിനോടാണ് താൽപര്യമെന്നും ഹൈക്കമാൻഡ് ആരുടെ പേര് പറഞ്ഞാലും പിന്തുണക്കുമെന്നും ജോൺ പറഞ്ഞു.

